1 GBP = 113.44
breaking news

നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും

നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും

കോട്ടയം-ചിങ്ങവനം റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ചയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജനശതാബ്ദി, വേണാട്, ചെന്നൈ മെയില്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.

ശബരി എക്‌സ്പ്രസ്, പരശുറാം എന്നിവയുള്‍പ്പെടെ നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. ഏഴ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയില്‍ വേ തീരുമാനമായിട്ടുണ്ട്.

ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. മെയ് 20 മുതല്‍ 28 വരെയായിരുന്നു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകിയെന്നാണ് റെയിവേ വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more