മാര്‍ച്ച് 9 പുകവലി വിരുദ്ധ ദിനമായാണ്ആചരിക്കുന്നത്. പുകവലി അനാരോഗ്യകരമായ ഒരു ശീലമാണ്. പുകവലിയുടെ പ്രതികൂല ഫലങ്ങള്‍ ഒരു വ്യക്തിയെ പല തരത്തില്‍ ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പുകയില ഉപഭോഗത്തിന്റെ ഫലമായി പ്രതിവര്‍ഷം 8 ദശലക്ഷത്തിലധികം മരണങ്ങള് സംഭവിക്കുന്നുണ്ട്.
മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള വഴിയെന്ന നിലയിലോ അല്ലെങ്കില്‍ സമപ്രായക്കാരുടെ സമ്മർദ്ദം മൂലമോ ആണ് പൊതുവെ ആളുകള്‍ പുകവലി ശീലമാക്കുന്നത്. എന്നാല്‍ സിഗരറ്റിലെ കൊലയാളി ഉല്പന്നമായ പുകയിലയുടെ (Tobacco) പൊതുവായ ഉപയോഗം പല വിധത്തില്‍ അതിനോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു. എല്ലാവര്ക്കും അറിയാവുന്നതു പോലെ പുകവലിക്ക് മാരകമായ അനന്തരഫലങ്ങള്‍ ഉണ്ട്. പുകയിലയുടെ സ്ഥിരമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കോവിഡ് -19 മഹാമാരി പുകവലിക്കാരുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.
എന്നാല്‍, പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുകവലിക്കുന്ന ആളുകള്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഒന്നിലധികം പഠനങ്ങള്‍ കണ്ടെത്തി. പുകവലി ശീലമുള്ളവർക്ക് കോവിഡ് പിടിപെട്ടാല്‍ രോഗതീവ്രത വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ മഹാമാരിക്കാലത്ത് പുകവലി ഉപേക്ഷിക്കേണ്ടത് നിര്‍ണായകമാണ്. പുകവലി വിരുദ്ധ ദിനത്തില്‍ പുകവലി ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
അർബുദം
പുകവലി മിക്ക അര്‍ബുദങ്ങള്‍ക്കും കാരണമാകുമെന്ന് വ്യക്തമാണ്. പുകയില ഉപഭോഗം 85% ശ്വാസകോശ അര്‍ബുദങ്ങള്‍ക്കും നേരിട്ട് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. വായ, തൊണ്ട, ആമാശയം, വൃക്ക എന്നിവിടങ്ങളിൽ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത പുകവലി മൂലം കൂടുന്നു. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുള്ള ആളുകള്‍ കോവിഡ് -19 ന് കീഴടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശ്വാസകോശ രോഗങ്ങള്‍
കൊറോണ വൈറസ് ഒരു പകര്‍ച്ചവ്യാധിയാണ്. ഇത് പ്രാഥമികമായി നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുന്നു. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. പരിണിതഫലമെന്ന നിലയില്‍, നിങ്ങളുടെ ശരീരത്തിന് കോവിഡ്-19 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ പോരാടാന്‍ കഴിയാതെ വന്നേക്കും.
ദുര്‍ബലമായ രോഗപ്രതിരോധശേഷി
പുകവലി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യും. കൊറോണ വൈറസ് പ്രധാനമായും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണത്തിന് കാരണമാവുകയും ചെയ്യും.
ഹൃദ്രോഗം
പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. സിഗരറ്റ് വലിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു.
കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കിയിരുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍ അത് ഉപേക്ഷിക്കുകയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കുകയും വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
click on malayalam character to switch languages