1 GBP = 109.00
breaking news

 ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ അന്ധവിശ്വാസത്തിന് കുടപിടിക്കുന്നെന്ന് മുഖ്യമന്ത്രി

 ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ അന്ധവിശ്വാസത്തിന് കുടപിടിക്കുന്നെന്ന് മുഖ്യമന്ത്രി

ശാസ്ത്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .  34-ാം  കേരള ശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത മേഖലകളിലായി വ്യാപിച്ചിരിക്കുന്ന ശാസ്ത്രത്തെയും മതത്തെയും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം ഇപ്പോള്‍  നടക്കുന്നുണ്ട്, കെട്ടുക്കഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും യാഥാര്‍ത്ഥ ശാസ്ത്രത്തെ പിന്തള്ളിയുമാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് കപട ശാസ്ത്രവാദികളെ പ്രതിഷ്ഠിച്ചത് ശാസ്ത്രത്തെ അപകടത്തിലാക്കിമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ശാസ്ത്രത്തെ പിന്തള്ളുന്ന പ്രചാരണങ്ങള്‍ക്കെതിരായ ചെറുത്തു നില്‍പ്പിന്‍റെ വേദി കൂടിയാകണം ശാസ്ത്ര കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ ശാസ്ത്രീയ പരിഹാരങ്ങളാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവ ശാസ്ത്ര അവാര്‍ഡ്, ഡോ.എസ്. വാസുദേവന്‍ അവാര്‍ഡ് , ശാസ്ത്ര സാഹിത്യ അവാര്‍ഡ് എന്നിവ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്   പ്രഫസര്‍ കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സംസ്ഥാന സര്‍ക്കാരിന്‍റെ  ശാസ്ത്ര ഉപദേശകനായ എം.സി ദത്തന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more