1 GBP = 109.00
breaking news

ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളില്‍ ഭയന്ന് പാക്കിസ്ഥാന്‍,
50 ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളില്‍ ഭയന്ന് പാക്കിസ്ഥാന്‍,<br>50 ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ റഫാല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതിന് ബദലായി പാക്ക് വ്യോമസേന പഴയ വിമാനങ്ങള്‍ക്ക് പകരമായി 50 ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ അടുത്ത മാസം വാങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് ഏഷ്യന്‍ റിവ്യൂവിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍. 25 ചൈനീസ് ജെ-10 സി യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പാക്ക് വ്യോമസേന ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. മാര്‍ച്ച് 23ന് നടക്കുന്ന പാക്കിസ്ഥാന്‍ ദിന പരേഡില്‍ 25 ജെ-10 വിമാനങ്ങള്‍ ഫ്‌ളൈ പാസ്റ്റിന്റെ ഭാഗമാകുമെന്ന് 2021 ഡിസംബറില്‍ റാവല്‍പിണ്ടിയില്‍ നടന്ന പൊതു പരിപാടിയില്‍ പാക്ക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ വാങ്ങാനുള്ള പാക്ക് വ്യോമസേനയുടെ തീരുമാനം ഇന്ത്യയുടെ എസ്-400 സംവിധാനങ്ങളെ മറികടക്കാനാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൈനയും പാക്കിസ്ഥാനും സംയുക്തമായാണ് ജെ.എഫ്-17 വികസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ റഷ്യ ഇന്ത്യയിലേക്ക് എസ്-400 ‘ട്രയംഫ്’ സംവിധാനങ്ങളുടെ ആദ്യ ബാച്ച് ഡെലിവറി ആരംഭിച്ചിരുന്നു.

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സംസ്ഥാനമായ പഞ്ചാബിലാണ് വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം വിന്യസിക്കുന്നത്. ഏപ്രിലോടെ എസ്- 400 സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. എസ്-400 ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more