1 GBP = 105.47
breaking news

സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾ തുറക്കാനാകില്ല; നിലപാടറിയിച്ച് സർക്കാർ

സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾ തുറക്കാനാകില്ല; നിലപാടറിയിച്ച് സർക്കാർ

സംസ്ഥാനത്തെ സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾ തുറക്കാനാകില്ല. തീയറ്ററുകൾ തുറക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തീയറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു.

തീയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചതായും സർക്കാർ പറഞ്ഞു.

സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി. തീയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്ത് തിയേറ്ററുടമകൾ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more