1 GBP = 112.47
breaking news

യു.കെയിൽ മൂന്നാം ദിവസവും ലക്ഷത്തിനടുത്ത്​ പുതിയ കോവിഡ്​ കേസുകൾ

യു.കെയിൽ മൂന്നാം ദിവസവും ലക്ഷത്തിനടുത്ത്​ പുതിയ കോവിഡ്​ കേസുകൾ

ലണ്ടൻ: യു.കെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്​. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പ്രതിദിന കോവിഡ്​ കേസുകളുടെ വർധന.

വെള്ളിയാഴ്ച 93,045 പേർക്ക്​ പുതുതായി ​കോവിഡ്​ സ്​ഥിരീകരിച്ചതായി ബ്രിട്ടീഷ്​ സർക്കാർ അറിയിച്ചു. പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ യു.കെയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി.

ഒമിക്രോണാണ്​ ഇപ്പോൾ രാജ്യത്ത്​ പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ്​ മുന്നറിയിപ്പ്​ നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്​കോട്ട്​ലന്‍റ്​ ഫസ്റ്റ്​ മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു. 

യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്​സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ്​ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more