1 GBP = 105.54
breaking news

ജനപ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി യുടെ സുവർണ്ണസ്മരണകൾ തൊട്ടുണർത്തുന്ന ആഘോഷരാവ് ‘നീലാംബരി’ ഒക്ടോബർ 16ന്

ജനപ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി യുടെ സുവർണ്ണസ്മരണകൾ തൊട്ടുണർത്തുന്ന ആഘോഷരാവ് ‘നീലാംബരി’ ഒക്ടോബർ 16ന്

മലയാളത്തിന്റെ മനസ്സും ഹൃദയവും കീഴടക്കിയ എക്കാലത്തെയും ജനപ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി യുടെ സുവർണ്ണസ്മരണകൾ തൊട്ടുണർത്തുന്ന ആഘോഷരാവ് അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്.

കവി, കഥാകാരൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യ രംഗങ്ങളിൽ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്
തന്റെ അതുല്യ പ്രതിഭയുടെ പൊൻ തിളക്കം മുഴുവൻ ചലച്ചിത്ര ഗാനരചനയ്ക്കായി മാറ്റിവച്ചു
സൂര്യ കിരീടം വീണുടഞ്ഞു ,
പിന്നെയും പിന്നെയും , കളഭം തരാം ……,,
അമ്മ മഴക്കാറിന് , ഹരിമുരളീരവം തുടങ്ങി മലയാളി എന്നുമെപ്പോഴും മനസ്സിലോമനിക്കുന്ന പാട്ടുകളുടെ ചക്രവർത്തി 344 ചലച്ചിത്രങ്ങളിലായി 1600 ലേറെ ഗാനങ്ങളെഴുതിയിട്ടുണ്ട്.

ഏഴു തവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളുടെ അംഗീകാരം ലഭിച്ച
ഗിരീഷ് പുത്തഞ്ചേരി കലാസപര്യയുടെ മധ്യാഹ്നത്തിൽ നില്ക്കുമ്പോൾ 49ാം വയസ്സിൽ 2010 ഫെബ്രുവരി 10 നാണ് വിട വാങ്ങിയത്.

പൂർത്തിയാകാതെ മറഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറിയുമണിഞ്ഞെത്തുന്ന
ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് 2021 ഒക്ടോബർ 16ന് UK യിലെ ബോൺ മൂത്തിൽ

ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു എന്ന് ടീം നീലാംബരിയുടെ സാരഥികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

Please Contact for details:

Manoj Mathradan +44 7474 803080,

Sathianarayanan Kizhakkinayil +44 7958 106310,

Jaison Bathery +44 7872938694,

Mahesh Alex +44 7846 960618,

Boby Augustine +44 7412 478781

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more