തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർദ്ധിച്ചു. ഇതോടെ തലസ്ഥാനത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. രാജ്യത്ത് പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ജൂൺ മാസത്തിൽ മാത്രം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില 11 തവണയാണ് വർദ്ധിപ്പിച്ചത്.
രാജ്യത്തുടനീളം ഒരു മാസത്തിലേറെയായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ജൂൺ 18 വെള്ളിയാഴ്ച നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ജൂൺ 19 ശനിയാഴ്ച രണ്ട് ഇന്ധന വിലയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച ഡീസൽ നിരക്ക് 28-30 പൈസയായി വർദ്ധിച്ചു.രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ 103 രൂപ മറികടന്നിരുന്നു. മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ ആയി. മുംബൈയിലെ പെട്രോൾ ഇപ്പോൾ ഒരു ലിറ്ററിന് 103.8 രൂപയും ഡീസലിന് ലിറ്ററിന് 95.14 രൂപയുമാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇവയാണ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക്.
ട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന രണ്ടാമത്തെ മെട്രോ നഗരമായി ഹൈദരാബാദ് മാറി. വെള്ളിയാഴ്ച ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 100.74 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 95.59 രൂപയും ആയിരുന്നു. അതിന് പിന്നാലെ ബംഗളുരു നഗരത്തിലും പെട്രോൾ വില 100 കടന്നു. ബംഗളുരുവിൽ ഒരു ലിറ്റർ പെട്രോളിന് 100.17 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.97 രൂപയും നൽകണം.
അതിനിടെ ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിൽ 0.66 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാരലിന് 72.60 യുഎസ് ഡോളറിനാണ് ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 0.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നതെന്ന് ഗുഡ് റിട്ടേൺസ്.കോം റിപ്പോർട്ട് ചെയ്തു.
മൂല്യവർധിത നികുതി (വാറ്റ്) അനുസരിച്ച് ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന ഇന്ധനങ്ങളുടെയും വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഒ.എം.സികൾ ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നു.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages