1 GBP = 126.90
breaking news

മരണനിരക്കും കോവിഡ് കേസുകളും കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കോവിഡ് കേസുകളും 610 മരണങ്ങളും

മരണനിരക്കും കോവിഡ് കേസുകളും കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കോവിഡ് കേസുകളും 610 മരണങ്ങളും

ലണ്ടൻ: ബ്രിട്ടനിൽ പുതിയ കോവിഡ് കേസുകളിലും മരണങ്ങളിലും കാര്യമായ കുറവ്. ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കോവിഡ് കേസുകളും 610 മരണങ്ങളും മാത്രം. ശനിയാഴ്ചയിൽ നിന്നും 22% കുറവാണ് കേസുകളിൽ രേഖപ്പെടുത്തിയതെങ്കിൽ മരണനിരക്കിൽ 9% കുറവാണ് രേഖപ്പെടുത്തിയത്.

ഡിസംബർ 27 ന് ശേഷം ആഴ്ചയിൽ ഈ സംഖ്യകൾ കുറയുന്നത് ഇതാദ്യമാണ്,
അതിവേഗം പടരുന്ന കോവിഡ് -19 വേരിയന്റിനെ നേരിടാൻ ജനുവരി 5 ന് ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ലോക്ക്ഡൗൺ നിലവിൽ വന്നിരുന്നു. മൂന്നാം ഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, ബ്രിട്ടന്റെ കോവിഡ് മരണങ്ങൾ തുടർച്ചയായ ഏഴാം ദിവസവും അഞ്ഞൂറിന് മുകളിലായി തുടരുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്നാണ് സൂചനകൾ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം ഒരു ലക്ഷത്തിലധികം മരണങ്ങൾ നടന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി യുകെ മാറും.

അതേസമയം, ഈ ആഴ്ചയിലെ ഏഴ് ദിവസത്തെ ശരാശരി 1,248 മരണങ്ങളാണ്. ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 1,119 ആയിരുന്നു.
പാൻഡെമിക്കിന്റെ വളർച്ചാ നിരക്ക് കണക്കാക്കുന്ന ആർ നമ്പർ നിലവിൽ 0.8 നും 1 നും ഇടയിലാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ അണുബാധ നിരക്കും മരണങ്ങളും കുറയുമെന്ന നിഗമനത്തിലാണ് അധികൃതർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more