ലണ്ടൻ: ലണ്ടൻ: യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ ബ്രെക്സിറ്റ് വ്യാപാര ഇടപാടിന് യു.കെ എം.പിമാർ അംഗീകാരം നൽകി. 73 വോട്ടുകൾക്ക് എതിരെ 521 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡിസംബർ 31ന് യൂറോപ്യൻ യൂനിയൻ ബ്രിട്ടന് അനുവദിച്ച പരിവർത്തന കാലയളവ് തീരുന്നതിന് തൊട്ടുമുമ്പ് വിളിച്ചുചേർത്ത പാർലമെൻറ് യോഗത്തിലാണ് യൂറോപ്യൻ യൂനിയനുമായി ചേർന്ന് ഉണ്ടാക്കിയ ബ്രെക്സിറ്റ് സ്വതന്ത്ര വ്യാപാര കരാർ പാസാക്കിയത്. പുതുവർഷത്തിൽ യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ വ്യാപാര ഇടപാടിനെ പിന്തുണക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എം.പിമാരോട് നേരത്തേ അഭ്യർഥിച്ചിരുന്നു. രാജ്യചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ പുതിയ കരാർ വഴിവെക്കുമെന്നും യൂറോപ്യൻ യൂനിയെൻറ ഉത്തമസുഹൃത്തും സഖ്യകക്ഷിയുമായി യു.കെ തുടരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. വ്യാപാര കരാറിന് പാർലമെന്റിന്റെ അനുമതി ലഭിച്ചതോടെ രാജ്ഞിയും ഔദ്യോഗികമായി കരാറിന് അനുമതി നൽകി. ഇന്ന് രാത്രി പതിനൊന്ന് മണിയോടെ പതിറ്റാണ്ടുകൾ നീണ്ട യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ബ്രിട്ടൻ ഔദ്യോഗികമായി അവസാനിപ്പിക്കും. 2019 ഫെബ്രുവരിയിലാണ് 47 വർഷം നീണ്ട ബന്ധം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചത്. െബ്രക്സിറ്റ് യാഥാർഥ്യമായതിനു ശേഷം 11 മാസം പരിവർത്തന കാലയളവായി (ട്രാൻസിഷൻ പീരിയഡ്) യൂറോപ്യൻ യൂനിയൻ അനുവദിച്ചിരുന്നു. അതാണ് വ്യാഴാഴ്ച പതിനൊന്ന് മണിയോടെ അവസാനിക്കുന്നത്.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന് വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയാണ് യൂറോപ്യൻ യൂനിയൻ 2020 ഡിസംബർ 31വരെ 11 മാസം പരിവർത്തന കാലയളവ് അനുവദിച്ചത്. യൂറോപ്യൻ യൂനിയൻ അംഗത്വം ഒഴിവായെങ്കിലും ഈ കാലയളവിൽ യൂനിയൻ രാജ്യങ്ങളുമായി വ്യാപാരവും മറ്റും ബ്രിട്ടന് തടസ്സമില്ലാതെ നടത്താനായിരുന്നു.
യൂറോപ്യൻ യൂനിയൻ നിയമങ്ങളായിരുന്നു ഈ കാലയളവിൽ ബ്രിട്ടൻ പിന്തുടർന്നിരുന്നതും. ഇന്നത്തോടെ അതിനും അന്ത്യമാകും. ജനുവരി ഒന്നുമുതൽ പുതിയ നിയമം നിലവിൽ വരും
യൂറോപ്യൻ പാർലമെൻറും ബ്രിട്ടീഷ് പാർലമെൻറും അംഗീകരിച്ച െബ്രക്സിറ്റ് വേർപിരിയൽ കരാർ അനുസരിച്ചാകും ഇനിയുള്ള ബന്ധം. യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ് െബ്രക്സിറ്റ് കരാറിെൻറ പുതുമ.
അമേരിക്ക, ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ െബ്രക്സിറ്റിനു മുമ്പ് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ച സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലെത്തിക്കുമെന്ന വാദമാണ് െബ്രക്സിറ്റ് അനുകൂലികൾ ഉന്നയിച്ചിരുന്നത്.
പരിവർത്തന കാലം ഇന്നവസാനിക്കെ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ പുതിയ വ്യാപാര ഉടമ്പടി ബോറിസ് ജോൺസൺ സർക്കാറിന് തുണയാകും.
യൂനിയനുമായി ഇടയുന്ന തീരുമാനങ്ങളിലേക്ക് പോകാൻ താൽപര്യമില്ലെന്ന നിലപാടാണ് ബോറിസ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂനിയനുമായി ഇടഞ്ഞാൽ ബ്രിട്ടന് വ്യാപാരങ്ങളിൽ താരിഫ് ഇളവുകൾ നഷ്ടപ്പെടും. അതിന് മുതിരാൻ സാധ്യതയില്ല.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages