1 GBP = 105.61
breaking news

ഫർലോഗ് പദ്ധതി അവസാനിക്കുമ്പോൾ പുതിയ നടപടികൾ വേണം; ആവശ്യവുമായി ലേബർ നേതാവ് സർ കീർ സ്റ്റാർമർ

ഫർലോഗ് പദ്ധതി അവസാനിക്കുമ്പോൾ പുതിയ നടപടികൾ വേണം; ആവശ്യവുമായി ലേബർ നേതാവ് സർ കീർ സ്റ്റാർമർ

ലണ്ടൻ: കൊറോണ വൈറസ് ഫർലോഗ് പദ്ധതി അവസാനിക്കുമ്പോൾ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ നടപടികൾ വേണമെന്ന ആവശ്യവുമായി ലേബർ നേതാവ് സർ കീർ സ്റ്റാർമർ. സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ രാജ്യത്തുടനീളമുള്ള സമൂഹങ്ങൾക്ക് വൻതോതിലുള്ള തൊഴിലില്ലായ്മ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒക്ടോബർ അവസാനം പദ്ധതി അവസാനിക്കുമ്പോൾ ജോലികൾ സംരക്ഷിക്കുന്നതിനായി ഒരു “യഥാർത്ഥ ദേശീയ പദ്ധതി” വികസിപ്പിക്കുന്നതിന് മന്ത്രിമാരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജോലികാൾ വെട്ടിക്കുറയ്ക്കുന്നതിനുപകരം പാർട്ട് ടൈം ജോലിയുടെ വിപുലീകരണത്തിലൂടെ തൊഴിലാളികൾക്ക് മണിക്കൂറുകൾ നൽകുന്ന തൊഴിലുടമകൾക്ക് പ്രതിഫലം നൽകൽ, മുഴുവൻ സമയ ജോലിയിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പരിശീലനവും പിന്തുണയും നൽകൽ എന്നിവയും സർ കീർ സ്റ്റാമാർ ആവശ്യപ്പെടും.

മാർച്ചിൽ രാജ്യം ലോക്ക്ഡൗണിൽ ആയതിന് ശേഷം 9.6 ദശലക്ഷം തൊഴിലവസരങ്ങൾ ഫർലോഫ് പദ്ധതിയിലൂടെ നിലനിറുത്തിയിട്ടുണ്ട്. ഒക്ടോബറിൽ അവസാനിക്കുന്ന പദ്ധതി വീണ്ടും തുടരാനാകില്ലെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചിരുന്നു.

തന്റെ വീട്ടിലെ ഒരു അംഗം കോവിഡ് -19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കീർ സ്റ്റാമർ ഇപ്പാൾ സ്വയം നിരീക്ഷണത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more