- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ
- സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാൻ യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ആസ്വാദകർ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക്…. ആഗസ്റ്റിൽ 12 ലൈവുകൾ … സ്വാതന്ത്ര്യദിനത്തിലും തിരുവോണ ദിവസവും കുട്ടികളുടെ പ്രത്യേക പരിപാടികൾ…ആഗസ്റ്റ് 31 ന് ഉജ്ജ്വലമായ സമാപനം….
- Aug 08, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യദിനം, തിരുവോണം സ്പെഷലുകൾ ഉൾപ്പടെ 12 ലൈവുകളാണ് ആഗസ്റ്റിൽ നടക്കുന്നത്. “സൂപ്പർ വീക്ക്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗസ്റ്റിലെ അവസാന ആഴ്ചയിൽ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബർ മുതൽ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പെർഫോം ചെയ്യാൻ വേണ്ടി മാത്രമായി തുടങ്ങിയ “Let’s Break It Together” ഷോ തുടർന്ന് കൊണ്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഷോ ആഗസ്റ്റ് അവസാനത്തോടെ നിർത്തുവാൻ സംഘാടകർ നിർബ്ബന്ധിതരായത്.
കാരുണ്യ ദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാനായി യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ൽ യുകെയിൽ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപ്രതിഭകളായ കുട്ടികളെ പങ്കെടുപ്പിച്ചും ലൈവ് ഷോ നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. പരിപാടികൾ ആരംഭിച്ചതിനുശേഷം യുകെയിൽ നിന്നും നിരവധി കുട്ടികൾ “Let’s Break It Together” കാമ്പയിനിൽ പങ്കെടുക്കുവാൻ മുന്നോട്ടു വന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളായ കുട്ടികൾ പരിപാടികൾ നടത്തുവാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അവരെയെല്ലാം ഉൾപ്പെടുത്താൻ കഴിയാതിരുന്നതിൽ സംഘാടകസമിതി അതീവമായ ഖേദം പ്രകടിപ്പിക്കുന്നു.
യുക്മ കുട്ടികൾക്കായി ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അവർക്കും അവസരം നൽകുവാൻ പരിശ്രമിക്കുന്നതാണ്. എന്നാൽ “ Let’s Break It Together” ലൈവ് ഷോയുടെ ആരംഭത്തിൽതന്നെ യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയിയായിട്ടുള്ള ഷേബാ ജെയിംസിന്റെ ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുവാനായി താല്പര്യപൂർവ്വം വീഡിയോസും വിശദാംശങ്ങളും അയച്ചുതന്നിരുന്നതുകൊണ്ട് ആരംഭത്തിൽത്തന്നെ ആ പരിപാടി സംഘാടകർ ഷെഡ്യൂൾ ചെയ്തിരുന്നു.
സെപ്റ്റംബർ ആദ്യം യുകെയിൽ സ്കൂളുകൾ തുറക്കുന്നതിനാൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച്ച യു കെ സമയം 5 p m ന് ( ഇന്ത്യ 9 .30 pm) ബാംഗ്ലൂരിൽ നിന്നുള്ള സംഗീതോപകരണങ്ങളിൽ അതീവ പ്രവീണ്യരായ കുട്ടികളുടെ തിരുവോണ ദിന സ്പെഷ്യൽ പരിപാടിയോടെ “Let’s Break It Together” ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.
ആഗസ്റ്റ് നാലിന് നടന്ന ലൈവോടെ ആരംഭിച്ച ആഗസ്റ്റ് മാസത്തെ ഷോയിൽ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററിൽ നിന്നുള്ള രണ്ട് കലാപ്രതിഭകൾ പെർഫോം ചെയ്യുവാനെത്തുന്നത് ഇന്ന് (08/08/2020) ശനിയാഴ്ചയാണ്. തുടർന്ന് 11/08/2020 ചൊവ്വ മാഞ്ചസ്റ്ററിൽ നിന്ന് തന്നെ രണ്ട് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 13/08/2020, വ്യാഴം ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമിൽ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15/08/2020, ശനി ഇൻഡ്യൻ സ്വാതന്ത്ര്യദിനത്തിൽ, സ്വാതന്ത്ര്യദിന സ്പെഷലുമായി എത്തുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18/08/2020, ചൊവ്വാഴ്ച തുടങ്ങുന്ന ആഗസ്റ്റിലെ മൂന്നാമത്തെ ആഴ്ചയിൽ ലെസ്റ്ററിൽ നിന്നുള്ള മൂന്ന് കലാകൗമാരങ്ങൾ ലൈവിലെത്തുമ്പോൾ, 20/08/2020 വ്യാഴം ഷോയിലെത്തുന്നത് നോർത്താംപ്ടണിൽ നിന്നുള്ള മൂന്ന് കുട്ടി പ്രതിഭകളാണ്.
22/08/2020, ശനിയാഴ്ച കേംബ്രിഡ്ജിൽ നിന്നുള്ള മൂന്ന് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 25/08/2020 ചൊവ്വ അരങ്ങിലെത്തുന്നത് ലണ്ടനിൽ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. തുടർന്ന് 27/08/2020, വ്യാഴം പീറ്റർബറോയിൽ നിന്നുള്ള രണ്ട് കുട്ടി പാട്ടുകാർ ലൈവിലെത്തുമ്പോൾ 29/08/2020, ശനിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കാർഡിഫിൽ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്. “Let’s Break It Together” ഷോയുടെ അവസാന ദിവസമായ 31/08/2020, തിങ്കൾ, തിരുവോണദിന സ്പെഷൽ തകർപ്പൻ ഷോയുമായി എത്തുന്നത് ബാംഗ്ളൂർ നിന്നുള്ള മൂന്ന് കുട്ടികളാണ്.
മെയ് 28, വ്യാഴം 5 PM ന് ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകൾ പൂർത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ഷോയിൽ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകൾ പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ കഴിവ് പ്രദർശിപ്പിച്ച് കഴിഞ്ഞു. പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഫ്ളൂട്ട്, ഡ്രംസ്, മൌത്ത് ഓർഗൻ, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങൾ, തികഞ്ഞ പ്രൊഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തിൽ പെർഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേർന്നപ്പോൾ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തിൽ ഷോയുടെ നിലവാരം ഉയരുകയായിരുന്നു.
മാസങ്ങൾ നീണ്ട് നിന്ന ലോക്ക് ഡൌൺ സമയത്ത് വീടുകളിൽ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന കുട്ടികളുടേയും മുതിർന്നവരുടേയും മാനസികോല്ലാസത്തിന് ഉതകുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് യുക്മ സാംസ്കാരിക വേദി ഇത് പോലൊരു ആശയവുമായി മുന്നോട്ട് വന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിൽ യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C A ജോസഫ് മുഖ്യ സംഘാടകനും യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ലൈവ് ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
എക്കാലവും വേദിയുടെ പിന്നിൽ ഒതുങ്ങി പോയിരുന്ന ഉപകരണ സംഗീത വിഭാഗത്തിന് പ്രാമുഖ്യം നൽകിയതാണ് “Let’s Break It Together” ഷോയെ മറ്റ് സംഗീത ലൈവ് ഷോകളിൽ നിന്നും വ്യത്യസതമാക്കിയത്. “Let’s Break It Together” ഷോയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൈവ് ഷോയാക്കി തുടക്കം മുതൽ നിലനിർത്തിയത് ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ കഠിന പരിശീലനം, കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന മാതാപിതാക്കൾ, കുട്ടികളെ പരിശീലിപ്പിക്കുന്ന ഗുരുക്കൻമാർ എന്നിവരുടെ അർപ്പണബോധമാണ്. “Let’s Break It Together” ഷോയുടെ ആരംഭം മുതൽ ഷോയ്ക്ക് ഉറച്ച പിന്തുണയുമായി നിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകരാണ് ഈ വിജയത്തിന്റെ ചാലക ശക്തികൾ.
LET’S BREAK IT TOGETHER” ലൈവ് ഷോയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും യുക്മയുടെ ആഭിമുഖ്യത്തിൽ ഷോയുടെ അവസാന ലൈവിന് ശേഷം സർട്ടിഫിക്കറ്റുകൾ നേരിട്ട് എത്തിച്ച് നൽകുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് “Let’s Break It Together” ലൈവിൽ പകെടുത്ത മുഴുവൻ കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകർ ആലോചിക്കുന്നുണ്ട്.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
“Let’s Break It Together” ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായവുമായി റെക്സ് ബാന്റ് യു കെ യുടെ റെക്സ് ജോസ്, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.
Latest News:
കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പര...
കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവ...സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മ...ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് ...അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...
Post Your Comments Here ( Click here for malayalam )
Latest Updates
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു
- സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂടും രേഖപ്പെടുത്തി. പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളിൽ 37 മുതൽ
- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
click on malayalam character to switch languages