1 GBP = 106.79
breaking news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; പൈലറ്റുള്‍പ്പെടെ രണ്ട്‌പേര്‍ മരിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; പൈലറ്റുള്‍പ്പെടെ രണ്ട്‌പേര്‍ മരിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി പൈലറ്റുള്‍പ്പെടെ രണ്ട്‌പേര്‍ മരിച്ചു. ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 179 യാത്രക്കാരുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 7.41നാണ് അപകടമുണ്ടായത്. വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം.

വിമാനം 35 അടിയോളം താഴ്ച്ചയിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ട്. ലാന്‍ഡിംഗ് സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇതുമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം.

നൂറിലേറെ പേര്‍ക്ക് നിലവില്‍ പരുക്കുണ്ട്. വിമാനം രണ്ടായി പിളര്‍ന്ന് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അടുത്തുള്ള ആശുപത്രികളില്‍ നിന്നും കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിമാനാപകടത്തില്‍ അടിയന്തര രക്ഷാനടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പരുക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചുവരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more