1 GBP = 106.82

ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, സിനിമാശാലകളും അടഞ്ഞുകിടക്കും

ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, സിനിമാശാലകളും അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ജൂലൈ ഒന്നുമുതലാണ് ഇളവുകൾ നിലവിൽ വരിക. അതേസമയം, കണ്ടയിൻമെന്‍റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. 

പ്രധാന നിർദേശങ്ങൾ 

  • രാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.  
  • സൗകര്യമുള്ള കടകളിൽ അഞ്ചിലേറെ പേർക്ക് പ്രവേശിക്കാം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.
  • കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും. 
  • മെട്രോറെയിൽ, സിനിമാശാല, ജിംനേഷ്യം, ബാർ, നീന്തൽക്കുളം എന്നിവ അടഞ്ഞുകിടക്കും. 
  • രാജ്യാന്തര വിമാനസർവിസുകൾ രണ്ടാംഘട്ടത്തിൽ പുനരാരംഭിക്കില്ല. വന്ദേഭാരത് മിഷൻ വിമാനങ്ങൾ സർവിസ് നടത്തും.
  • ആഭ്യന്തര വിമാന സർവിസുകളും ട്രെയിനുകളും വർധിപ്പിക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി ദീർഘിപ്പിക്കുകയായിരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more