1 GBP = 106.18
breaking news

പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞ് കോൺഗ്രസ്

പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞ് കോൺഗ്രസ്

മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോൺഗ്രസ്. പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി ബിജെപിയെ കടന്നാക്രമിച്ചത്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു കോൺഗ്രസ്.

“മെയ് 20ലെ കണക്കു പ്രകാരം പിഎം കെയേഴ്സ് ഫണ്ടിൽ ലഭിച്ചത് 9678 കോടി രൂപയാണ്. ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളിൽ നിന്നു ഫണ്ട് സ്വീകരിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നേരിട്ടു ബന്ധമുള്ള വാവേ നൽകിയ ഏഴു കോടി രൂപ മോദി സ്വീകരിച്ചില്ലേ? ടിക്ക് ടോക്ക് 30 കോടി തന്നില്ലേ? 38 ശതമാനം ചൈനീസ് ഉടമസ്ഥാവകാശമുള്ള പേടിഎം 100 കോടി നൽകിയില്ലേ? ചൈനീസ് കമ്പനി ഷവോമി 15 കോടി രൂപ വാഗ്ദാനം ചെയ്തില്ലേ?”- സിങ്‍വി ചോദിക്കുന്നു.

പി എം കെയേഴ്സിന്റെ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്ന് വിവരാവകാശ നിയമപ്രകാരം അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്‌ത് സമർപ്പിക്കപ്പെട്ട ഹർജിയില്‍ നിലപാട് അറിയിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട്‌‌ ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് ഓഡിറ്റ് ചെയ്യാൻ സ്വതന്ത്ര ഓഡിറ്റർമാരെ നിയമിച്ചിരുന്നു. മൂന്നു വർഷത്തേക്കാണ് കരാർ. എല്ലാ സാമ്പത്തിക വർഷത്തിന്റെ അവസാനവും പി എം കെയേഴ്സ് ഇവർ ഓഡിറ്റ് ചെയ്യും. എന്നാൽ ഇവർ പിഎം കെയേഴ്സിലേക്ക് 1.59 കോടി രൂപ സംഭാവന നൽകിയ കമ്പനിയാണെന്ന വെളിപ്പെടുത്തൽ പുതിയ വിവാദത്തിനും തിരി കൊളുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more