Saturday, Apr 5, 2025 03:38 AM
1 GBP = 110.28
breaking news

ഹോം മെയ്ഡ് കെ ഫ് സി ചിക്കൻ; ഇനി വീട്ടിൽ തന്നെ പാചകം ചെയ്യാം

ഹോം മെയ്ഡ് കെ ഫ് സി ചിക്കൻ; ഇനി വീട്ടിൽ തന്നെ പാചകം ചെയ്യാം

സണ്ണിമോൻ പി മത്തായി

ഹോം മെയ്ഡ് കെ ഫ് സി ചിക്കൻ

ചേരുവകൾ

ചിക്കൻ – – എട്ട് കക്ഷണങ്ങളായി മുറിച്ചത്

മൈദാ – 200 ഗ്രാം

കോൺഫ്ലവർ -200 ഗ്രാം

ബ്രെഡ്ക്രംസ്-300 ഗ്രാം

മുട്ട – 4 എണ്ണം

മില്‍ക്ക് – അര ലിറ്റർ

കോൺഫ്ലെക്സ് – 100 ഗ്രാം

തൈര് – 3 ടീസ്പൂൺ

ഒരു നാരങ്ങ പിഴിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

മുളക്പൊടി -അരടീസ്പൂൺ

കുരുമുളക് പൊടി -അര ടീസ്പൂൺ

ഉപ്പ്ആവശ്യത്തിന്

ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി

ചിക്കന്‍ തൊലി കളയാതെ 8 ആയി മുറിച്ചു വരഞ്ഞു വെക്കുക . ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തൈര്, നാരങ്ങ ജ്യൂസ്‌, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , 50 ഗ്രാം മൈദാ ,50 ഗ്രാം കോൺഫ്ലോർ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബാറ്റർ ഉണ്ടാക്കി വയ്ക്കുക .ഈ മിശ്രിതത്തിലേക്ക് ചിക്കൻ ചേർത്ത് കവർ ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക .ഒരു പരന്ന പാത്രം എടുത്തു അതിലേയ്ക്ക് ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി എന്നിവ അല്പം ഉപ്പും ചേർത്ത് മിക്സ്‌ ചെയ്തു വയ്ക്കുക .ഒരു ബൗൾ എടുത്ത് ബാക്കിയുള്ള മുട്ടയും പാലും ചേർത്ത് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക .ഇനി ബാറ്ററില്‍ മിക്സ്‌ ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, ബ്രെഡ് ക്രംസ് മിശ്രിതത്തിൽ നന്നായി ഉരുട്ടി ചെറു തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തു കോരി ചൂടോടെ ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടികളുടെ പ്രിയ ഭക്ഷണം ഹോം മെയ്ഡ് കെ ഫ് സി വീളമ്പി കൊടുക്കാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more