1 GBP = 106.75
breaking news

യു.എസിലെ ടെക്​സാസിൽ വാൾമാർട്ടിലുണ്ടായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു; 26 പേർക്ക് പരിക്ക്

യു.എസിലെ ടെക്​സാസിൽ വാൾമാർട്ടിലുണ്ടായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു; 26 പേർക്ക് പരിക്ക്

വാഷിങ്​ടൺ: യു.എസിലെ ടെക്​സാസിലുണ്ടായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. എൽ പാസോ നഗരത്തിലെ വാൾമാർട്ട്​ സ്​റ്റോറി​ലാണ്​ വെടിവെപ്പുണ്ടായത്​.  പ്ര​ാദേശിക സമയം 10.30ഓടെയായിരുന്നു വെടിവെപ്പുണ്ടായത്​. ഏ​കദേശം 26 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ പൊലീസ്​ കസ്​റ്റഡിയിലായിട്ടുണ്ട്​. ഡള്ളാസ്​ സ്വദേശിയായ പാട്രിക്​ ക്രുഷ്യസാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളതെന്നാണ്​ റിപ്പോർട്ടുകൾ.

ഇരുണ്ട നിറത്തിലുള്ള ടീ ഷർട്ട്​ ധരിച്ച്​ തോക്കുമായെത്തുന്ന അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​ വന്നിട്ടുണ്ട്​. സംഭവത്തിൽ ചില മെക്​സിക്കൻ പൗരൻമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. വെടിവെപ്പിനെ കുറിച്ച്​ വിശദമായ അന്വേഷണം ആരംഭിച്ചതായി എഫ്​.ബി.ഐ വ്യക്​തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more