1 GBP = 105.49

ജപ്പാനില്‍ പ്രളയത്തിലും ഭൂകമ്പത്തിലുണ്ടായ ദുരിതം തുടരുന്നു; മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ജപ്പാനില്‍ പ്രളയത്തിലും ഭൂകമ്പത്തിലുണ്ടായ ദുരിതം തുടരുന്നു; മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ജപ്പാനില്‍ പ്രളയത്തിലും ഭൂകമ്പത്തിലുണ്ടായ ദുരിതം തുടരുന്നു. ഹൊക്കയ്ഡോയില്‍ മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായി സുരക്ഷാ ഉദ്യോഗസ്ഥരുടെ തെരച്ചില്‍ തുടരുകയാണ്.

പ്രളയത്തിലും മണ്ണിടിച്ചിലിലുണ്ടായി ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. 40ലധികം പേരെ കാണാതായിട്ടുണ്ട്.150ഓളം പേരെയാണ് കാണാതായത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്തെ പ്രധാന വൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ തടസ്സപ്പെട്ട വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. ചിലയിടത്ത് ഗതാഗതവും പുനരാരംഭിച്ചു. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍ ദുരിതം വിതച്ചത്.

മണ്ണിടിച്ചിലില്‍പെട്ടാണ് കൂടുതല്‍ മരണം. ജനവാസ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടു പോയവരും അനവധിയാണ്.ധാരാളം വീടുകള്‍ പൂര്‍ണമായും നശിച്ചു. വീടുകള്‍ക്ക് മുകളില്‍ മണ്ണ് മൂടി. ഹൊക്കുയ്ഡയെയാണ് മണ്ണിടിച്ചില്‍ കൂടുതല്‍ ബാധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more