1 GBP = 104.41
breaking news

സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി അക്രമി പോളിഷ് മേയറെ കുത്തിപ്പരിക്കേൽപ്പിച്ചു

സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി അക്രമി പോളിഷ് മേയറെ കുത്തിപ്പരിക്കേൽപ്പിച്ചു

വാർസോ: സ്​​േറ്റജ്​ പരിപാടിയിൽ പ​െങ്കടുക്കവെ ആയിരക്കണക്കിന്​ ആളുകളുടെ മുന്നിൽ വെച്ച്​ പോളിഷ്​ മേയറെ അക്രമി കുത്തി പരിക്കേൽപിച്ചു. പോളിഷ്​ നഗരമായ ഡാൻസ്​കിലെ​ മേയർ പവൽ അഡമോവിക്​സിനാണ്​ കുത്തേറ്റത്​.

സർക്കാർ ആശുപത്രിയിൽചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക്​ വേണ്ടി ധനസമാഹരണാർത്ഥം നടത്തിയ ജീവകാരുണ്യ​ പരിപാടിക്കിടെയായിരുന്നു സംഭവം. സ്​റ്റേജിലേക്ക്​ അതിക്രമിച്ചുകയറിയ 27കാരൻ മേയറെ കത്തികൊണ്ട്​ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റതിനെ തുടർന്ന്​ ഗുരുതരമായിപരിക്കേറ്റ മേയറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമിയെ പൊലീസ്​ സംഭവ സ്​ഥലത്തുവെച്ചു തന്നെ കസ്​റ്റഡിയിലെടുത്തു​. അക്രമത്തിലേക്ക്​ നയിച്ച കാരണം വ്യക്തമല്ല. മേയറുടെ ഹൃദയം ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾക്ക്​ പരിക്കേറ്റതായി ഡോക്​ടർമാർ അറിയിച്ചു. അഞ്ചു മണിക്കൂർ നീണ്ട ശസ്​ത്രക്രിയക്ക്​ വിധേയനായ മേയറുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്​.

സ്​റ്റീഫൻ എന്ന  ക്രിമിനൽ പശ്ചാത്തലമുള്ള 27കാരനാണ്​ അക്രമിയെന്ന്​​ പോളിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ഭരണകൂടം തന്നെ പീഡിപ്പിച്ചുവെന്നും നിരപരാധിയായ താൻ തടവിലാക്കപ്പെട്ടുവെന്നും ഇയാൾ സംഭവശേഷം പരിപാടി കാണാനെത്തിയവരോട്​ ആക്രോശിച്ചിരുന്നു. 1998 മുതൽ ഡാൻസ്​കിലെ മേയറാണ്​ പവൽ അഡമോവിക്​സ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more