1 GBP = 104.36
breaking news

നിയന്ത്രണരേഖയിൽ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു

നിയന്ത്രണരേഖയിൽ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു

വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലെ പാകിസ്താൻ അതിർത്തിയിൽ വനിതാ സൈനികരെ ആദ്യമായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽ നിന്നുള്ള മുപ്പതോളം വനിതാ സൈനികരെയാണ് ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരിക്കുന്നത്.

നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വ ചുമതല.

13 ലക്ഷത്തോളം സൈനികരുള്ള ഇന്ത്യൻ കരസേന വിഭാഗത്തിൽ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവർഷം മുതലാണ് മിലിട്ടറി പൊലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി (ജവാൻ) സ്ത്രീകളെ തെരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവർ നിലവിൽ പരിശീലനത്തിലാണ്.

എന്നാൽ, കരസേനയുടെ ഇൻഫൻട്രി, ആർട്ടിലറി, മെക്കാനൈസ്ഡ് ഇൻഫൻട്രി തുടങ്ങിയ സായുധവിഭാഗങ്ങളിൽ വനിതകളെ നിയമിക്കാറില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more