1 GBP = 104.28
breaking news

ജമ്മു കശ്മീരില്‍ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു

ജമ്മു കശ്മീരില്‍ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു

ശ്രീഗനര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു. ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ സൈന്യം അറസ്റ്റ് ചെയ്‌തു. കശ്മീരിലെ ബുദ്ഗാം പ്രവിശ്യയിലാണ് ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാ സേന തകര്‍ത്തത്. ഖാന്‍ സാഹിബ് തെഹ്‌സലിന് കീഴെയുള്ള അരിസാല്‍ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്.

ഭീകരരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസും അറിയിച്ചിട്ടുണ്ട്. സഹൂര്‍ വാനിയെന്ന ഭീകരനാണ് അറസ്റ്റിലായത്. നിരവധി ആയുധ ശേഖരങ്ങളും ഒളിത്താവളത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more