1 GBP =

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഭര്‍ത്താക്കന്മാര്‍ക്ക് പിടിവീഴുന്നു; പാസ്‌പോര്‍ട്ട് റദ്ദാക്കും

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഭര്‍ത്താക്കന്മാര്‍ക്ക് പിടിവീഴുന്നു; പാസ്‌പോര്‍ട്ട് റദ്ദാക്കും

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഭര്‍ത്താക്കന്മാര്‍ക്ക് പിടിവീഴുന്നു. ഇത്തരത്തില്‍ മുങ്ങിനടക്കുന്ന 10 പ്രവാസി ഇന്ത്യാക്കാര്‍ക്ക് എതിരെയാണ് നടപടിവരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി വിളിച്ചുചേര്‍ത്തയോഗത്തില്‍ തീരുമാനമാകുകയായിരുന്നു.

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് പുറമെ മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more