1 GBP = 104.30
breaking news

ഷാജി കൊറ്റിനാട്ടിന്റെ പിതാവിന്റെ സംസ്കാരം നാളെ

ഷാജി കൊറ്റിനാട്ടിന്റെ പിതാവിന്റെ സംസ്കാരം നാളെ
സ്കോട് ലാൻഡ് മലയാളി അസ്സോസ്സിയേഷൻ മുൻ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ ഗ്ലാസ്‌കോ മിഷൻ ട്രസ്റ്റിയും ശാലോം മീഡിയ റീജിയണൽ കോർഡിനേറ്ററുമായ ഷാജി കൊറ്റിനാട്ടിന്റെ പിതാവ് കുഞ്ഞുമ്മൻ ചാക്കോ (കൊറ്റിനാട്ട് പാപ്പച്ചൻ) 80, വാർദ്ധക്യ സഹജമായ രോഗത്താൽ നിര്യാതനായി.  സംസ്കാരം നാളെ (ശനിയാഴ്ച) ഒന്നരക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം  രണ്ടുമണിക്ക്  അടൂർ, ആനന്ദപ്പള്ളി സെൻറ്  മേരീസ് മലങ്കര കത്തോലിക്ക ഇടവകയിൽ വെച്ച് അഭിവന്ദ്യ കർദ്ദിനാൾ ബസ്സേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവായുടെ പ്രധാന കാർമ്മീകത്വത്തിൽ നടത്തും.
പന്തളം മങ്ങാരം നെടുങ്ങോട്ടു കുടുബാംഗമായ  അന്നമ്മ ചാക്കോയാണ് ഭാര്യ.
മക്കൾ , ഷാജി കൊറ്റിനാട്ട്, ഷീജ സുരേഷ് (ബഥനി ഹൈസ്കൂൾ, ചെറുകുളഞ്ഞി, റാന്നി) , ഷാജു കൊറ്റിനാട്ട്.
 മരുമക്കൾ , പരേതനായ സുരേഷ് വല്ക്കാലയിൽ , റൂബി  കൊറ്റിനാട്ട് (യുകെ), സുശീല ഷാജു (സെന്റ് മേരീസ് സ്കൂൾ പട്ടം)
ഫാ. ജോൺ വിയാനി കൊറ്റിനാട്ട് ഒ ഐ സി, പരേതന്റെ ഏറ്റവും ഇളയ സഹോദരനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more