1 GBP = 104.36
breaking news

‘നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന് നന്ദി സത്യേട്ടാ’; ക്യാപ്റ്റനെ ഏറ്റെടുത്ത് സിനിമാ പ്രേമികള്‍; നന്ദിയറിയിച്ച് ജയസൂര്യ

‘നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന് നന്ദി സത്യേട്ടാ’; ക്യാപ്റ്റനെ ഏറ്റെടുത്ത് സിനിമാ പ്രേമികള്‍; നന്ദിയറിയിച്ച് ജയസൂര്യ

അകാലത്തില്‍ പൊലിഞ്ഞ പ്രിയ ക്യാപ്റ്റന് തിയേറ്ററുകളില്‍ അഭിനന്ദന പ്രവാഹം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി പി സത്യനെ അനുസ്മരിച്ചെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുകയാണ്.

ഇന്ത്യന്‍ ഫൂട്‌ബോളിന്റെ ഇതിഹാസ താരമായ വിപി സത്യനെ വെള്ളിത്തിരയിലേക്ക് എത്തിച്ച ക്യാപ്റ്റന്‍ ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്നാണ് പ്രേക്ഷക പ്രതികരണം. മലയാളത്തില്‍ ഇറങ്ങിയ ആദ്യ സ്‌പോട്‌സ് ബയോപിക് ചിത്രമാണ് ക്യാപ്റ്റന്‍.

ക്യാപ്റ്റനെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ക്ക് നന്ദി അറിയിച്ച് ജയസൂര്യയയും എത്തി. ചിത്രം വിപി സത്യന് സമര്‍പ്പിക്കുന്നുവെന്ന് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നന്ദി നന്ദി നന്ദി
സിനിമ ഗംഭീരമായി ഞാന്‍ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും ,സത്യേട്ടാ… ഇത് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിയ്ക്കുന്നു അതുപോലെ എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും.. മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന്.എന്നാണ് ചിത്രത്തെക്കുറിച്ച് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more