1 GBP = 104.15
breaking news

WMC മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

WMC മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: മലയാള ഭാഷയേയും വായനാശീലവും അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥശാലയുടെ മൈബൈല്‍ ലൈബ്രറി ബ്യൂമോണ്ടില്‍ നിന്നും പ്രയാണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്യൂമോണ്ടില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥ ശാല ലൈബ്രേറിയന്‍ ശ്രീകുമാര്‍ നാരായണന്‍, ജയ്നി സാജന്‌ ബുക്ക് കൈമാറി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.



വരും മാസങ്ങളില്‍ മുന്‍‌കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ബ്യൂമോണ്ട്, സ്വോര്‍ഡ്സ്, ഫിംഗ്ലാസ്, ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍, ക്ലോണി, ലക്സ്ലിപ്പ് , രാത്തോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ WMC മൊബൈല്‍ ലൈബ്രറിയിലൂടെ അയര്‍ലണ്ട് മലയാളികള്‍ക്ക് പുസ്തകം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്നത്.
WMC ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ക്ക് http://www.wmcireland.com/library/
ലൈബ്രറി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ശ്രീകുമാര്‍ നാരായണന്‍ – 089 410 8022

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more