തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടന്നു. ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ ലാളിത്യവും, ചൈതന്യം ജീവിതത്തില്‍ പകര്‍ത്തുവാന്‍ ദിവ്യബലി മധ്യ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധനം ചെയ്തു.
എയ്ഞ്ചല്‍ വോയിസിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള്‍ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സിജു ചാക്കോ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വാദ്യ ആഘോഷങ്ങളുടെ അകമ്പടിയോടെ സാന്താക്‌ളോസിനു സ്വീകരണം നല്‍കി.

അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും, മുന്‍ പ്രസിഡന്റുമാരും, സാന്താക്‌ളോസിനൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഇതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. നേറ്റിവിറ്റി പ്‌ളേയും, കോമഡി സ്‌കിറ്റുകളും എല്ലാം മികച്ച നിലവാരം പലര്‍ത്തിയപ്പോള്‍ കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി. തനത് ആചാരമായ മാര്‍ഗ്ഗം കളി പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. എം കെ സി വൈ എല്‍ അവതരിപ്പിച്ച ഗ്രാന്റ് ഫൈനലോട് കൂടിയാണ് പരിപാടികള്‍ സമാപിച്ചത്.

ജനറല്‍ ബോഡിയില്‍ വെച്ച് എം കെ സി വൈ എല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ഷാരോണ്‍ ഷാജിയേയും, സെക്രട്ടറി ആയി ജിയാ റോസിനെയും, ഡയറക്‌റ്റേഴ്‌സ് ആയി ജോര്‍ജ് ജോസഫ്, ജോജി ജിഷു എന്നിവരെയും തിരഞ്ഞെടുത്തു. അസോസിയേഷന്‍ അംഗങ്ങളുടെ കൂട്ടായ്മയും മികച്ച ജനപങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോജി ജിഷു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
സജി ചെസ്റ്റര്‍ വിളമ്പിയ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. എം കെ സി എ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ സാജന്‍ ചാക്കോ, സിജു ചാക്കോ, ജോജി ജിഷു, സജി നാട്ടസ്ഫോര്‍ഡ്, സിജു റോച്ചഡെയ്ല്‍, സിറിയക് ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

click on malayalam character to switch languages