1 GBP = 104.63
breaking news

സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷന് (S M A) പുതിയ നേതൃത്വം: നേതൃതലത്തിലേക്ക് യുവതലമുറയുടെ ചുവടുവയ്പ്പ് സംഘടനയ്ക്ക് മുതൽക്കൂട്ട്

സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷന് (S M A) പുതിയ നേതൃത്വം: നേതൃതലത്തിലേക്ക് യുവതലമുറയുടെ ചുവടുവയ്പ്പ് സംഘടനയ്ക്ക് മുതൽക്കൂട്ട്

സ്റ്റാഫോർഡ്‌ഷെയർ: ബ്രിട്ടനിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സ്റ്റാഫോർഡ് മലയാളി അസോസിയേഷന് ( എസ് എം എ ) നവനേതൃത്വം. ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.

എസ് എം എ യുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളും ഈ വർഷത്തെ വാർഷിക ജനറൽ ബോഡിയും ടൺസ്റ്റാൾ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തിൽവെച്ച് നടന്നു. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വർഷവും പതിവുപോലെ തന്നെ ഈസ്റ്റർ വിഷു പരിപാടികൾ ആഘോഷങ്ങളുടെ ആരവം തീർത്തു..

വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ട് നടത്തപ്പെട്ട ‘റിഥം 2024’ കാണികളുടെ മനം കവരുന്നതായിരുന്നു. എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ ‘റിഥം 2024‘ എന്നെന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒന്നാവും. പ്രശസ്ത പിന്നണി ഗായകർ ഡെൽസി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു.

തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽവെച്ച് 2024 – 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറ്: എബിൻ ബേബി

സെക്രട്ടറി :ജിജോ ജോസഫ്

ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ

വൈസ് പ്രസിഡൻറ്: ജെ. ജേക്കബ് & ജയ വിബിൻ

ജോയിൻറ് സെക്രട്ടറി: സെബാസ്റ്റ്യൻ ജോർജ് & മഞ്ജു അനീഷ്

പിആർഒ: സിബി ജോസ് & ഐനിമോൾ സാജു

എക്സ് ഓഫീസ് കോ: റോയ് ഫ്രാൻസിസ് & ബേസിൽ ജോയ്

സ്പോർട്സ് കോഡിനേറ്റർ: സജി ജോർജ് മുളക്കൽ , ജെ ജേക്കബ് & ജോസ് ജോൺ

ആർട്സ് കോർഡിനേറ്റർ: രാജലക്ഷ്മി രാജൻ & ജയ വിബിൻ

എക്സിക്യൂട്ടീവ് കമ്മിറ്റി. മെംബേർസ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്നേഹ റോയ്സൺ

News update by:PRO Sibi Jose & Inymol Saju

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more