1 GBP = 105.01
breaking news

യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്യൂണിറ്റിക്ക് നവനേതൃത്വം; ബിനോയ് സേവ്യർ പ്രസിഡന്റ്, ശ്രീകാന്ത് നായർ സെക്രട്ടറി, സജി പൗലോസ് ട്രഷറർ

യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്യൂണിറ്റിക്ക് നവനേതൃത്വം; ബിനോയ് സേവ്യർ പ്രസിഡന്റ്, ശ്രീകാന്ത് നായർ സെക്രട്ടറി, സജി പൗലോസ് ട്രഷറർ

പൂൾ: യുകെയിലെ അറിയപ്പെടുന്ന പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിക്ക്‌ പുതിയ നേതൃത്വം. ഇക്കഴിഞ്ഞ ഏപ്രിൽ 20 നു നടന്ന ഈസ്റ്റർ -വിഷു -ഈദ് ആഘോഷ പരിപാടികൾക്ക് ശേഷം മൂന്നംഗ ഇലക്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിലാണ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡി കെ സി യുടെ വരും വർഷത്തെ പ്രസിഡന്റായി ശ്രീ. ബിനോയ് സേവിയർ, സെക്രട്ടറിയായി ശ്രീ ശ്രീകാന്ത് നായർ, ട്രഷററായി ശ്രീ സജി പൗലോസ്, വൈസ് പ്രസിഡന്റായി ശ്രീമതി ശ്രീകല ഷിബു, ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ജിസ്സ ജെറിൻ എന്നിവർ ചുമതലയേറ്റു.

സാബു കുരുവിള, ബിജു പൊയ്കയിൽ, മനു സന്തോഷ്, മിനി ജോസ് എന്നീ കമ്മിറ്റി അംഗങ്ങൾക്കൊപ്പം ശ്രീ.ജിജോ പൊന്നാട്ട്, ശ്രീ .ജിൻസ് ചുള്ളിയിൽ എന്നിവർ എക്സ് ഒഫീഷ്യയോസ് ആയി പുതിയ സാരഥികൾക്കൊപ്പമുണ്ടാകും. ഡോർസെറ്റിലെ മലയാളികളുടെ കൂട്ടായ്‌മയായ ഡി കെ സി യുടെ നവ നേതൃത്വനിരക്ക് മുൻ കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

പ്രസിഡന്റായി ചുമതലയേറ്റെടുത്ത ബിനോയ് സേവ്യർ കമ്മിറ്റിയ്ക്ക് വേണ്ടി യോഗത്തിൽ നന്ദി അർപ്പിച്ചു. കൂടുതൽ നല്ല പ്രവർത്തങ്ങളുമായി കമ്മിറ്റി മുന്നോട്ട് പോകുമെന്നും എല്ലാവരുടെയും പൂർണ്ണ പിന്തുണയുണ്ടാകണമെന്നും ബിനോയ് സേവ്യർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more