1 GBP = 104.17
breaking news

സ്റ്റോക്ക് ഓണ്‍ ട്രന്റ് കെസിഎയുടെ ചാരിറ്റി ഇവന്റ് ചരിത്ര മുഹൂര്‍ത്തത്തിലേക്ക്

സ്റ്റോക്ക് ഓണ്‍ ട്രന്റ് കെസിഎയുടെ ചാരിറ്റി ഇവന്റ് ചരിത്ര മുഹൂര്‍ത്തത്തിലേക്ക്

പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് ഒരു കൈത്താങ്ങായി ഓണാഘോഷം മാറ്റിവച്ച് ഒരു ചാരിറ്റി ഇവന്റ് ആക്കി മാറ്റിയപ്പോള്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ മുഴുവന്‍ മലയാളികളും ബ്രിഡ്വെല്‍ കമ്യൂണിറ്റി സെന്ററിലേക്ക് ഒഴുകിയെത്തി.

 

ഞാന്‍ എന്‍ നാടിനൊപ്പം നിന്‍ കണ്ണീരൊപ്പാന്‍ എന്ന സന്ദേശവുമായി നൂറു കണക്കിനാളുകള്‍ ഒത്തുകൂടിയപ്പോള്‍ ഇത് സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ ചരിത്രത്തിലെ വലിയ ജന പങ്കാളിത്തമായി മാറി.

 

ഉച്ച സദ്യയോട് കൂടി ആരംഭിച്ച് തുടര്‍ന്ന് നടത്തിയ പൊതു സമ്മേളനം കെ സിഎയുടെ ആദ്യകാല പ്രസിഡന്റും യുകെയിലെ സാംസ്‌കാരിക സാമൂഹിക മേഖലയിലെ സജീവ പ്രവര്‍ത്തകനും കൂടിയായ ഡോ മനോജ് യോഗം ഉത്ഘാടനം ചെയ്തു.

 

കെ സിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശ്ശേരി സ്വാഗതവും സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. 14 വര്‍ഷത്തോളം സ്‌കൂള്‍ ഓഫ് കെ സിഎയുടെ ഡാന്‍സ് ടീച്ചര്‍ ആയിരുന്ന കല മനോജിന് ഉപഹാരവും നല്‍കി. യോഗത്തില്‍ ജ്യോതിസ് ജോസഫിന്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.

 

തുടര്‍ന്നു നടന്ന നൃത്തനാട്യ വിസ്മയത്തില്‍ എല്ലാവരുടേയും കണ്ണഞ്ചിപ്പിക്കുന്ന വിധമായിരുന്നു മാജിക് ഷോയും തിരുവാതിരകളിയും ഭരതനാട്യവും എല്ലാ സ്‌റ്റേജ് അടക്കി വാണപ്പോള്‍ കരുന്നുകളുടെ അവിസ്മരണീയ കലാപ്രകടനത്തില്‍ നിലയ്ക്കാത്ത കയ്യടികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

 

ഈ ചാരിറ്റി ഇവന്റില്‍ ഒഴുകിയെത്തിയ ജന സാഗരങ്ങളുടെ സഹായ ഹസ്തം ദുരിതമനുവിക്കുന്ന നാട്ടിലെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ കെ സിഎ തീരുമാനിച്ച ഈ ഇവന്റ് ഇത്ര വലിയ വിജയകരമാക്കി തീര്‍ത്ത എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും നന്ദി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more