1 GBP = 104.15
breaking news

മലയാളത്തിന്റെ പ്രിയ കവി , പ്രൊഫ. വി. മധുസൂദനൻ നായരോടൊപ്പം ഈ ബുധനാഴ്ച്ച ഒരു സായാഹ്നം പങ്കിടുവാൻ വേണ്ടി ലണ്ടൻ മലയാളികൾക്ക് അവസരം

മലയാളത്തിന്റെ പ്രിയ കവി , പ്രൊഫ. വി. മധുസൂദനൻ നായരോടൊപ്പം ഈ ബുധനാഴ്ച്ച ഒരു സായാഹ്നം പങ്കിടുവാൻ വേണ്ടി ലണ്ടൻ മലയാളികൾക്ക് അവസരം
മുരളീമുകുന്ദൻ
മലയാളത്തിന്റെ പ്രിയ കവി , പ്രൊഫ. വി. മധുസൂദനൻ നായരോടൊപ്പം ഈ ബുധനാഴ്ച്ച ഒരു സായാഹ്നം പങ്കിടുവാൻ വേണ്ടി ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കിയിരിക്കുന്നു
നമ്മുടെ പാട്ടുകവിതാ പാരമ്പര്യത്തിന്റെ ഈണത്തിൽ രചിച്ച നാറാണത്തുഭ്രാന്തൻ , ഭാരതീയം  , അഗസ്ത്യഹൃദയം ,
ഗാന്ധി , സീതായനം , അമ്മയുടെ എഴുത്തുകൾ , പുരുഷമേധം മുതൽ അനേകം കാവ്യാനുഭവങ്ങൾ മലയാളികൾക്ക്
താളം കൊണ്ടും , മൊഴിമര്യാദകൊണ്ടും , ആലാപനം കൊണ്ടും സമ്മാനിച്ച പ്രശസ്തനായ  ജനപ്രിയ കാവ്യ രചയിതാവാണ്‌
അദ്ധ്യാപകൻ കൂടിയായിരുന്ന പ്രൊഫ. വി. മധുസൂദനൻ നായർ .
2016 ലെ പത്മപ്രഭാ പുരസ്കാരമടക്കം , ‘നാറാണത്ത് ഭ്രാന്തൻ ‘എന്ന കവിതാ സമാഹാരത്തിന് 1993 ൽ കേരള
സാഹിത്യ അക്കാദമി പുരസ്കാരവും മറ്റു ധാരാളം അവാർഡുകളും കരസ്ഥമാക്കിയ കാവ്യ വല്ലഭനാണ്  പ്രൊഫ. വി. മധുസൂദനൻ നായർ.
ഈ വരുന്ന ഒക്ടോബർ 31 , ബുധനാഴ്ച വൈകീട്ട്  6 .30 ന് , ലണ്ടനിലെ മനോപാർക്കിലുള്ള കേരള ഹൌസിൽ വെച്ച് ,
‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ’ യുടെ ആഭിമുഖ്യത്തിൽ ‘കട്ടൻ കാപ്പിയും കവിതയും’ കൂട്ടായ്മയോടൊപ്പം ‘കേരളആർട്ട് ആന്റ് ലിറ്റററി അസോസ്സിയേഷനും’ ,’കൗമുദി യൂറോപ്പും’ കൂടി സംയുക്തമായാണ്   ”കവിയോടൊപ്പം” എന്നുള്ള ഈ ഒത്തുകൂടൽ പരിപാടി സംഘടിപ്പിക്കുന്നത് .
പങ്കെടുക്കുക ,വിജയിപ്പിക്കുക
ഏവർക്കും സ്വാഗതം ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more