1 GBP = 104.17
breaking news

സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 2016 ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി….

സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 2016 ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി….

സണ്ണി പത്തനംതിട്ട

മാവേലിക്കര: ബ്രിട്ടനിലെ സാമൂഹിക – സാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 2016 ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി.

എസ്. മധുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷമായി സമാന്തര വിദ്യാഭ്യാസ രംഗത്തും സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചു തീര്‍ത്ത സമഗ്ര പാഠങ്ങള്‍ നല്‍കിയ ഒരു വെളിച്ചമായി ഞാന്‍ ഈ പുരസ്‌കാരത്തെ കാണുന്നുവെന്ന് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ പറഞ്ഞു.

നല്ല അധ്യാപകര്‍ എന്നും നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നും അതിനു സാറിന്റെ അധ്യാപക ജീവിതം സര്‍വ്വതാ വിജയം കണ്ടിരിക്കുന്നു. അവഗണന നേരിടുന്ന സമാന്തര വിദ്യാഭ്യാസ മേഖലക്ക് ഈ അവാര്‍ഡ് ഒരു പുത്തന്‍ ഉണര്‍വായിരിക്കുമെന്നും അതിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം നല്‍കി കൊണ്ട് മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സി. എ. ജോസഫ് 25000 /- രൂപയുടെ ചെക്കും സാറിനു കൈമാറി. സ്ഥലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ ലില്ലി ഗോപാലകൃഷ്ണന്‍, സ്വപ്ന, നിഷ, ഫിലിപ്പ് ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എം. എസ്. സലാമത്ത് സ്വാഗതവും അഡ്വക്കേറ്റ്. അനില്‍ ബാബു നന്ദിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more