സുജു ഡാനിയേൽ
മാഞ്ചസ്റ്റർ: ഇന്ധ്യയുടെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കൊണ്ടാടി.സെന്റ് ജോസഫ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നാഷണൽ കമ്മിറ്റി അംഗം വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സോണി ചാക്കോ സ്വാഗതമാശംസിച്ച ചടങ്ങിൽ ഓ ഐ സി സി ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.ലോക കേരള സഭയിലേക്കു തിരഞ്ഞെടുത്ത ഓ ഐ സി സി യു കെ യുടെ കൺവീനർ ടി.ഹരിദാസിന് ചടങ്ങിൽ നേതാക്കളും പ്രേവർത്തകരും ചേർന്ന് സ്നേഹോഷ്മള സ്വീകരണം നൽകി.ഓ ഐ സി സിയുടെ പ്രവർത്തനം യുകെയിൽ അങ്ങോളമിങ്ങോളം വ്യാപിപ്പിക്കുവാൻ മുഴുവൻ പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു സ്വീകരണമേറ്റു വാങ്ങി ഹരിദാസ് അഭ്യർത്ഥിച്ചു.
കേരളത്തിൽ നിന്നും കോൺഗ്രസ് നേതക്കളായ KPCC ജനറൽ സെക്രട്ടറിമാരായ N. സുബ്രമണ്യൻ, ലാലി വിൻസന്റ്, അജയ് മോഹൻ, ചാണ്ടി ഉമ്മൻ, Ex MLA അബ്ദുള്ളക്കുട്ടി, OICC യൂറോപ്പ്കോഡിനേറ്റർജിൻസൺവർഗ്ഗീസ്,ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ,മഹിളാ കോൺഗ്രസ് IT സെൽ കോഡിനേറ്റർ ഷീബാ രാമചന്ദ്രൻ തുടങ്ങി വിവിധ നേതാക്കളാണ് ടെലിഫോൺ വഴിയും സന്ദേശമായും ആശംസകളറിയിച്ചത്
ഡൽഹിയിൽ നടന്ന മഹിളാ കോൺഗ്രസ്സ് മീറ്റിങ്ങൽ പങ്കെടുത്ത uk യുടെ പ്രധിനിധിയായ ഷൈനു മാത്യുവിനെ മഹിളാ കോൺഗ്രസ് ഐ ടി സെൽ മെമ്പറായി തിരഞ്ഞെടുത്ത വിവരം ഷീബാ രാമചന്ദൻ യോഗത്തിൽ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് നടന്ന ആഘോഷ പരിപാടിയിൽ വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്.
മാഞ്ചസ്റ്ററിൽ നിന്നുള്ള ജിക്സിയുടെ പ്രാർത്ഥനാ ഗാനത്തോട് തുടക്കം കുറിച്ച വേദിയിൽ ഭാരതാംബയായി വേഷമിട്ട പൂർണിമ സദസ്സിനെ കയ്യിലെടുത്തു.ബ്രിജിത് സിജു അവതരിപ്പിച്ച ഭരതനാട്യവും ചടുല താളത്തിനു നൃത്തചുവടുകൾ വച്ച സിയാനും സിദ്രയും കാണികളുടെ നീണ്ട കയ്യടി ഏറ്റുവാങ്ങി.ജാക്വിലിൻ ജോയ് യുടെ ഗാനവും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലണ്ടൻ റീജൻ പ്രസിഡൻറ് സന്തോഷ് ബഞ്ചമൻ, വൈസ് പ്രസിഡന്റ് ബേബി ചെറിയാൻ സറി റീജൻ വൈസ് പ്രസിഡന്റ് ജയൻ റാൻ കമ്മറ്റി മെമ്പർ ഫർണാണ്ടസ് എന്നിവർ മൊമെന്റോ നൽകി.ദേശീയ ഗാനത്തോടെ അവസാനിച്ച ആഘോഷ പരിപാടികൾക്ക് നാഷണൽ കമ്മറ്റി അംഗം ബിജു കല്ലമ്പലം നന്ദി പറഞ്ഞു.
click on malayalam character to switch languages