1 GBP = 105.87

പുതിയ നേതൃത്വനിരയുമായി യോവിൽ മലയാളി അസോസിയേഷൻ അടിമുടി മാറ്റങ്ങളുടെ പാതയിൽ

പുതിയ നേതൃത്വനിരയുമായി യോവിൽ മലയാളി അസോസിയേഷൻ അടിമുടി മാറ്റങ്ങളുടെ പാതയിൽ

ഉമ്മൻ ജോൺ

യോവിലെ സോമര്‍സെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (SMCA ) 2024 -25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങള്‍ക്കൊപ്പം തിരഞ്ഞെടുത്തു. ടോബിൻ തോമസ് പ്രസിഡന്റ് ആയും സിക്സൺ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രെഷറര്‍ ആയും ഗിരീഷ് കുമാർ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഉമ്മൻ ജോൺ പബ്ലിക് റിലേഷൻ വിഭാഗം, സെബിൻ ലാസർ ഭക്ഷണം, ശ്രീകാന്ത്, മനു ഔസെഫ് കായികം, ബേബി വർഗീസ്, സുരേഷ് ദാമോദരൻ കല എന്നീ വിഭാഗങ്ങൾ കൈകാര്യം ചൈയ്യും. മുൻ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും.

പുതിയതായി യോവിലിൽ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതൽ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികൾ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ചാമ്പ്യൻമാർ ആണ് സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ. 2024 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂൺ പതിനഞ്ചിന് ഇക്കുറിയും എസ് എം സി എയുടെ ആതിഥേയത്വത്തിൽ യോവിലില്‍ ആണ് അരങ്ങേറുന്നത്.

നവനേതൃത്വത്തെ തിരഞ്ഞെടുത്ത അംഗങ്ങളോട് നന്ദി പറഞ്ഞ നിയുക്ത പ്രസിഡന്റ് ടോബിൻ തോമസ്, പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് വളരെ വളരെ അത്യന്താപേക്ഷിതമാണെന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more