1 GBP = 107.31
breaking news

പുരുഷൻ കൂടെ വേണമെന്നില്ല; സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലെത്തി ഫു​ട്ബോ​ൾ കാണാം – നിയമങ്ങൾ പൊളിച്ചെഴുതി സൗദി

പുരുഷൻ കൂടെ വേണമെന്നില്ല; സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലെത്തി ഫു​ട്ബോ​ൾ കാണാം – നിയമങ്ങൾ പൊളിച്ചെഴുതി സൗദി

സ്ത്രീ​ക​ൾ​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് അയവുവരുത്തി സൗ​ദി ഭ​ര​ണ​കൂ​ടം. രാജ്യത്തെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങളിൽ സ്ത്രീ​ക​ൾക്ക് പ്രവേശനം നൽകാനണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

നിയമങ്ങളിൽ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ ​മാ​സം 12ന് റി​യാ​ദി​ൽ നടക്കുന്ന അ​ൽ അ​ഹ്ലി – അ​ൽ ബാ​റ്റി​ൻ ക്ല​ബ്ബു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ലൂടെ വ്യക്തമാക്കി.

റി​യാ​ദന് പുറമെ ജി​ദ്ദ​യി​ലും ദ​മാ​മി​ലും ന​ട​ക്കു​ന്ന ഫുട്‌ബോൾ മ​ത്സ​ര​ങ്ങരങ്ങളു സ്‌ത്രീകൾക്ക് കാണാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ര​ക്ഷ​ക​ർ​ത്താവായ പുരുഷന്റെ സാമിപ്യമോ അനുവാദമോ ഇല്ലാതെ സ്‌ത്രീകൾക്ക് തീരുമാനം എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിലണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തുന്നത്.

സ്‌ത്രീകളുടെ സ്വാതന്ത്രത്തിൽ ഇടപെടാവുന്ന നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം. അതിന്റെ ഭാഗമായിട്ടണ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളിലെ വിലക്ക് നീക്കുന്നത്. നേരത്തെ, സ്ത്രീ​ക​ൾ​ക്കു വാ​ഹ​നം ഓ​ടി​ക്കാ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more