1 GBP = 107.09
breaking news

ബ്രെക്സിറ്റ്‌ ഡിവോഴ്സ് ബിൽ; 50ബില്യൺ പൗണ്ട് വളരെക്കൂടുതലെന്ന് ബ്രിട്ടീഷ് ജനത; രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യം ശക്തം

ബ്രെക്സിറ്റ്‌ ഡിവോഴ്സ് ബിൽ; 50ബില്യൺ പൗണ്ട് വളരെക്കൂടുതലെന്ന് ബ്രിട്ടീഷ് ജനത; രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യം ശക്തം

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവേ വിടുതൽ ബില്ലിനെക്കുറിച്ചും ഇരുകൂട്ടരും ഏകദേശ ധാരണയായതായാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ. യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ്‌ നെഗോഷിയേറ്റർ മൈക്കിൾ ബാർണിയറും യുകെ ബ്രെക്സിറ്റ്‌ സെക്രട്ടറി ഡേവിസ് ഡേവിഡും തമ്മിൽ കഴിഞ്ഞയാഴ്ച്ച ആദ്യം നടന്ന ചർച്ചകളിലാണ് വിടുതൽ ബില്ലിനെ സംബന്ധിച്ച് ധാരണയായത്. 50 ബില്യൺ പൗണ്ടാണ് വിടുതൽ ബില്ലായി ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകേണ്ടി വരുന്നത്.

എന്നാൽ വിടുതൽ ബില്ലിനെ സംബന്ധിച്ച് ബ്രിട്ടനിലെ ഒരു പ്രമുഖ ദേശീയ മാദ്ധ്യമം നടത്തിയ ഹിത പരിശോധനനയിലാണ് ഭൂരിഭാഗം ജനങ്ങളും £50 ബില്യൺ വളരെക്കൂടുതലാണെന്ന് അഭിപ്രായപ്പെട്ടത്. സർവ്വേയിൽ പങ്കെടുത്തവരിൽ 57 ശതമാനം ആളുകളും ഇത്രയും തുക നൽകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ശതമാനം ആളുകൾ 50 ബില്യൺ പൗണ്ട് കൊടുക്കണമെന്ന് പറയുമ്പോൾ പത്തിൽ നാല് പേരും ഒന്നും നല്കരുതെന്നാണ് ആവശ്യപ്പെടുന്നത്.

ഫൈനൽ ബ്രെക്സിറ്റ്‌ ഡീലുകളിൽ ഒരു സെക്കൻഡ് റഫറണ്ടം എന്ന ആവശ്യം വളരെ ശക്തമാണ്. രണ്ടിൽ ഒരാൾ വീതം സെക്കൻഡ് റഫറണ്ടം വേണമെന്ന് പറയുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന് പതിനാറ് മാസം മാത്രം ബാക്കിയുള്ളപ്പോൾ വോട്ടർമാരിൽ കൂടുതലും ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more