1 GBP = 107.31
breaking news

ഭീകരാക്രമണത്തിൽ മരണം 305 ആയി, ഈജിപ്‌റ്റിൽ സേനയുടെ തിരിച്ചടി;നിരവധി ഭീകരർ

ഭീകരാക്രമണത്തിൽ മരണം 305 ആയി, ഈജിപ്‌റ്റിൽ സേനയുടെ തിരിച്ചടി;നിരവധി ഭീകരർ

കയ്റോ: ഈജിപ്‌റ്റിലെ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഈജിപ്ഷ്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടു. അതിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി.
ഭീകരരുടെ വാഹനങ്ങൾ വ്യോമസേന തകർത്തതായും ഭീകരരുടെ ആയുധ ശേഖരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും സൈനിക വക്താവ് തമർ എൽ–റെഫായ് അറിയിച്ചു.
പള്ളിയുടെ പരിസരങ്ങളിലെ പർവ്വതമേഖലകളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ആ മേഖലയിൽ ഒളിച്ചിരുന്ന ഭീകരർ ചിതറി ഓടിയതായി ഗ്രാമവാസികൾ പറഞ്ഞു.

വടക്കൻ സിനായിലെ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയാണ് ഭീകരർ നിറയൊഴിച്ചത്. ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. മരിച്ചവരിൽ ഇരുപത്തിയേഴ് കുട്ടികളും ഉൾപ്പെടുന്നു.
ഭീകരഗ്രൂപ്പായ ഐസിസിന്റെ പതാകയുമായി എത്തിയ നാൽപതോളം പേരാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടനത്തിൽ പള്ളിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് ഈജിപ്‌റ്റ് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസ് അടിയന്തര യോഗം വിളിച്ചുചേർക്കുകയും മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അപലപിച്ച് ലോക നേതാക്കൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് തുടങ്ങിയ ലോക നേതാക്കൾ ഈജിപ്റ്റിലെ ഭീകരാക്രമണത്തെ അപലപിച്ചു.
ഇത്തരം ക്രൂരതകളെ ആഗോള സമൂഹം വച്ചുപൊറുപ്പിക്കില്ലെന്നും ലോകരാജ്യങ്ങൾ ഇതിനെ എതിർക്കുമെന്നും ട്രംപ് പറഞ്ഞു. ഈജിപ്തിന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്‌തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more