1 GBP = 104.80

വിജയ് മല്യയുടെ ലണ്ടനിലെ ‘കൊട്ടാരം’ നമ്മുടെ വിയര്‍പ്പ് ; ഇന്ത്യയെ പറ്റിച്ച പണം കൊണ്ട് വാങ്ങിയത്

വിജയ് മല്യയുടെ ലണ്ടനിലെ ‘കൊട്ടാരം’ നമ്മുടെ വിയര്‍പ്പ് ; ഇന്ത്യയെ പറ്റിച്ച പണം കൊണ്ട് വാങ്ങിയത്

വിജയ് മല്യ ഇന്ത്യയെ പറ്റിച്ച് ലണ്ടനില്‍ സുഖ ജീവിതം നയിക്കുകയാണ്. ആരേയും കൂസാതെ സ്വതന്ത്രമായി സഞ്ചരിക്കുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് .ചെറിയൊരു തുക ബാങ്കില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ജപ്തി നടപടി നേരിട്ട് സാധാരണക്കാരായ ഇന്ത്യക്കാരെ തെരുവിലേക്ക് പിടിച്ചിറക്കുന്ന ബാങ്കുകള്‍ ഇപ്പോള്‍ അന്തം വിടുകയാണ് .

ഇന്ത്യക്കാരുടെ പണം കൊണ്ടാണ് മല്യ ഇപ്പോള്‍ തന്റെ ആഡംബര ഭവനത്തില്‍ സുഖിച്ച് ജീവിക്കുന്നത്.’ ലേഡി വാക്ക്’ എന്ന കൊട്ടാരത്തില്‍ ഇന്ത്യയോട് കൊടും വഞ്ചന കാട്ടിയ കുറ്റവാളി സുഖിച്ച് വാഴുകയാണ് .യുകെ കമ്പനികള്‍ വഴി പണമെത്തിച്ചാണ് വിവാദ വ്യവസായി ഇവിടെ തന്റെ അഡ്രസുണ്ടാക്കിയെടുത്തത്.

ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലുള്ള ഈ വസതി സ്വന്തമാക്കിയത് 6.1 മില്യണ്‍ യുഎസ് ഡോളര്‍ ചിലവിട്ടാണ്.കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലണ്ടനിലെ എച്ച്എസ്ബിസി അക്കൗണ്ടില്‍ നിന്നാണ് ബ്രിട്ടീഷ് കമ്പനിക്ക് പണം കൈമാറിയിട്ടുള്ളത്.

17 ബാങ്കുകളില്‍ മല്യ പറ്റിച്ചെടുത്തത് 9000 കോടി രൂപയാണ്.വിദേശ രാജ്യങ്ങളില്‍ ഈ പണം നിക്ഷേപിച്ചെന്നതും വ്യക്തമാണ് .പ്രധാനമന്ത്രി നരേന്ദ്ര മോദി മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.മല്യ ഇന്ത്യയോട് കാണിച്ച നെറികേട് അക്കമിട്ട് നിരത്തി തെളിവുകള്‍ അധികൃതര്‍ കൈമാറിയിട്ടുമുണ്ട് .

രണ്ടുതവണ അറസ്റ്റ് ചെയ്തിട്ടും മല്യ ഉടന്‍ ജാമ്യത്തിലിറങ്ങിയത് ഇന്ത്യക്കാര്‍ക്ക് നിരാശയുണ്ടാക്കിയിരിക്കുകയാണ് .എന്നാല്‍ വിവിധ അക്കൗണ്ടുകളിലേക്കുള്ള പണം മാറ്റം അന്വേഷണ വിധേയമായതിനാല്‍ വൈകാതെ മല്യ കുടുങ്ങുമെന്നുറപ്പാണ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more