1 GBP = 105.70
breaking news

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 14 ന് ലിവര്‍പൂളില്‍; ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും…

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 14 ന് ലിവര്‍പൂളില്‍; ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും…

അലക്‌സ് വര്‍ഗീസ്

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ മാസം 14 ശനിയാഴ്ച ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും നടക്കുന്നത്. രാവിലെ 10ന് കലാമേള യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. റീജിയന്‍ പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ കലാമേള ജനറല്‍ കണ്‍വീനര്‍ ശ്രീ. തമ്പി ജോസ്, നാഷണല്‍ ട്രഷറര്‍ ശ്രീ.അലക്സ് വര്‍ഗ്ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി, ലിംകാ പ്രസിഡന്റ് ശ്രീ.മനോജ് വടക്കേടത്ത് ഉള്‍പ്പടെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

കലാമേളയുടെ ഒരുക്കങ്ങള്‍ വളരെ ചിട്ടയോടെ പുരോഗമിച്ച് വരുന്നു. കലാമേള ജനറല്‍ കണ്‍വീനര്‍ ശ്രീ. തമ്പി ജോസിന്റെയും റീജിയന്‍ പ്രസിഡന്റ് ശ്രീ. ഷീജോ വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ച് വരുന്നത്. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ആര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ.ജോയി അഗസ്തി, വൈസ് പ്രസിഡന്റ് ശ്രീ.ഷാജി വരാക്കുടി, സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം, ജോയിന്റ് സെക്രട്ടറി ശ്രീ. ഹരികുമാര്‍.പി.കെ, ട്രഷറര്‍ ശ്രീ.രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറര്‍ ശ്രീ.എബി തോമസ്, ലിമ പ്രസിഡന്റ് ശ്രീ. ഹരികുമാര്‍ ഗോപാലന്‍, ലിംകാ പ്രസിഡന്റ് ശ്രീ. മനോജ് വടക്കേടത്ത്, സെക്രട്ടറി ശ്രീ.ഫിലിപ്പ് കുഴിപ്പറമ്പില്‍, ശ്രീ.ബിജു പീറ്റര്‍, ശ്രീ.തോമസ് ജോണ്‍, ശ്രീ.തോമസ്‌കുട്ടി ഫ്രാന്‍സീസ് എന്നിവരും അംഗ അസോസിയേഷന്‍ പ്രസിഡന്റുമാരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ്.

കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അതാത് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തിരം പ്രത്യേക അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 10 ന് മുന്‍പായി താഴെ പറയുന്ന ഇമെയിലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
[email protected]

നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള വന്‍ വിജയമാക്കുവാന്‍ എല്ലാവരേയും കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ഷീജോ വര്‍ഗ്ഗീസ് – 07852931287,
ജോയി അഗസ്തി – O7979188391,
ബിജു പീറ്റര്‍ – O7970944925.

കലാമേള നടക്കുന്ന വേദിയുടെ വിലാസം:-
ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍,
ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ്‌സ്വാന്‍,
ലിവര്‍പൂള്‍, L13 4DH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more