1 GBP = 110.31

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാം ; ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാം ; ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി

ഇനി ആ വേര്‍തിരിവില്ല ..സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അനുമതി നല്‍കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.2018 ജൂണിലാണ് തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരിക. പുതിയ തീരുമാനം സ്ത്രീകള്‍ക്ക് കരുത്താകും.സാമ്പത്തിക മേഖലയ്ക്കും ഗുണം ചെയ്യും.നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയൊരു തുക ഡ്രൈവര്‍ക്ക് ശമ്പളമായി നല്‍കേണ്ടിയിരുന്നു.പലരും ജോലി ചെയ്യേണ്ട തീരുമാനത്തിലും വീട്ടില്‍ കഴിച്ചുകൂട്ടിയിരുന്നു.ഇനി കാര്യങ്ങള്‍ മാറുകയാണ്.

പുതിയ തീരുമാനം നടപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിത രൂപീകരിക്കുമെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചു. ആഭ്യന്തര, ധന, തൊഴില്‍, വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന് അനുമതി വേണമെന്ന് ആവശ്യപ്പട്ട് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും മറ്റും സ്ത്രീകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.പുതിയ തീരുമാനം എല്ലാവരും ഏറെ സന്തോഷത്തെ സ്വീകരിച്ചിരിക്കുകയാണ് .

കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന ദേശീയ ദിന ആഘോഷത്തില്‍ നൂറ് കണക്കിന് വനിതകള്‍ ഒത്തുകൂടിയത് ചര്‍ച്ചയായിരുന്നു. പൊതുപരിപാടികളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ട്.ഏതായാലും പുതിയ മാറ്റങ്ങള്‍ സ്ത്രീകളെ സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുമെന്ന് വിലയിരുത്താം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more