1 GBP = 107.31
breaking news

കടലില്‍നിന്നു കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക പടക്കപ്പലുകളുമായി ഇന്ത്യന്‍ നാവികസേന

കടലില്‍നിന്നു കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക പടക്കപ്പലുകളുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന ശക്തിയാര്‍ജ്ജിക്കുന്നു. കടലില്‍നിന്നു കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക പടക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നു. കടലിലൂടെ വന്നു കരയിലേക്കു കയറിയുള്ള ആക്രമണം നടത്തുന്ന ‘ആംഫിബിയസ് അസോള്‍ട്ട് ഷിപ്പു’കളാണിത്. പുതുതായി കപ്പല്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. ഇങ്ങനെയുള്ള നാല് കപ്പലുകളാണ് നിര്‍മിക്കുന്നത്. നാല് കപ്പലുകള്‍ക്കുമായി 20,000 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.

30,000 മുതല്‍ 40,000 ടണ്‍ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫൈറ്റര്‍ വിമാനങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങിയവയും കപ്പലിലുണ്ടാകും. കടലില്‍വച്ച് അറ്റകുറ്റപ്പണികള്‍ നടത്താവുന്നതും കൂടുതല്‍ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്. സൈനികരെയും വന്‍തോതില്‍ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക.

200 മീറ്റര്‍ നീളമുള്ള കപ്പലിനു കടലി!ല്‍ തുടര്‍ച്ചയായി 45 ദിവസം സേവനമനുഷ്ഠിക്കാനാകും. ആറു പ്രധാന യുദ്ധ ടാങ്ക്, 20 കാലാള്‍പ്പട യൂണിറ്റ്, 40 വലിയ ട്രക്കുകള്‍ എന്നിവ കപ്പലില്‍ കൊണ്ടുപോകാം. രാത്രിയും പകലും പ്രവ!ര്‍ത്തിക്കും. ഓരോ കപ്പലിലും 470 നാവികരും 2300 സൈനികരും സന്നദ്ധരായുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more