1 GBP = 105.70
breaking news

ആയിരത്തി എഴുന്നൂറ് പൗണ്ട് പ്രൈസ് മണിയുമായി നാലാമത് കാര്‍ഡിഫ് കാമിയോസ് T20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മെയ് 21ന് കാര്‍ഡിഫില്‍

ആയിരത്തി എഴുന്നൂറ് പൗണ്ട് പ്രൈസ് മണിയുമായി നാലാമത് കാര്‍ഡിഫ് കാമിയോസ് T20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മെയ് 21ന് കാര്‍ഡിഫില്‍

സോബന്‍ ജോര്‍ജ്

കാര്‍ഡിഫ് കാമിയോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്‌ളബ് സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ T20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മെയ് 21 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ പോണ്ടക്കാനാ ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. ഒന്നാം സമ്മാനമായി ആയിരത്തിയൊന്നു പൌണ്ടും ജോസഫ് കോടാലിച്ചിറ മെമ്മോറിയല്‍ എവറോളിംങ്ങ് ട്രോഫിയും രണ്ടാം സമ്മാനമായി നാനൂറ്റിയൊന്നു പൌണ്ടും ട്രോഫിയും സെമി ഫൈനലിസ്റ്റുകള്‍ക്ക് നൂറ്റിയൊന്നു പൌണ്ടും ട്രോഫിയും സമ്മാനമായി നല്കുന്നു.

കൂടാതെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്‍, വിക്കറ്റെടുക്കുന്ന ബൌളര്‍ എന്നിവര്‍ക്ക് അന്‍പത്തിയൊന്നു പൌണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ലോ ആന്റ് ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, റേയ്ച്ചല്‍സ് യോഗ4ട്ട്, കൈരളി സ്‌പൈസസ് സെന്റര്‍ കാര്‍ഡിഫ്, ഫെബിന്‍ വര്‍ഗ്ഗിസ് അക്ഷയ എന്നിവരാണ് ഈ വര്‍ഷത്തെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ടൂര്‍ണ്ണമെന്റ് സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും:

07455500059, 07401398894

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more