ജെഗി ജോസഫ്
ബ്രിസ്റ്റോള്‍: ദീര്‍ഘനാളായി ബ്രിസ്റ്റോളില്‍ താമസിച്ചു വന്നിരുന്ന, ഇപ്പോള്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഉഴവൂര്‍ സ്വദേശികളായ ടോജിക്കും കുടുംബത്തിനും യുബിഎംഎ (യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ )സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ബ്രിസ്റ്റോളിലെ ഹില്‍ട്ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രോഗ്രാം.
ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നേഴ്സസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ടോജി ജെയിംസ്. ഭാര്യ സുനി ടോജി ബി ആര്‍ ഐ ഹോസ്പിറ്റലില്‍ നേഴ്‌സാണ്. ലീയോ, ആല്‍ഫി, ആലീസ് എന്നിവരാണ് മക്കള്‍. മാര്‍ച്ച് അവസാനത്തോടെ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഇവര്‍ക്ക് സമ്പല്‍സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ജീവിതം ഉണ്ടാകട്ടെയെന്ന് യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന്‍ ആശംസിച്ചു.
ബ്രിസ്റ്റോളില്‍ താന്‍ വന്ന നാള്‍ മുതല്‍ സൗഹൃദത്തിലായിരുന്ന ടോജി സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്ന ടോജിക്കു പുതിയ ദേശത്തും ധാരാളം സുഹൃത്ബന്ധങ്ങള്‍ ഉണ്ടാകട്ടെയെന്ന് യുബിഎംഎ സെക്രട്ടറി ബിജു പപ്പാരില്‍ ആശംസിച്ചു. യുബിഎംഎ വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത്, മുന്‍ യുബിഎംഎ പ്രസിഡന്റ് ജെഗി ജോസഫും ടോജിക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു.
യുബിഎംഎ യുടെ സ്‌നേഹോപഹാരം ടോജിക്കും സുനിക്കും യുബിഎംഎ വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത് സമ്മാനിച്ചു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് പ്രോഗ്രാമിന് തിരശീല വീണത്. യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന്‍, വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത്, സെക്രട്ടറി ബിജു പപ്പാരില്‍, ജോണ്‍ ജോസഫ്, സോണി ജെയിംസ്, ജാക്ക്‌സണ്‍ ചിറയത്ത്, മെജോ ചെന്നേലില്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
click on malayalam character to switch languages