1 GBP = 107.10
breaking news

കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണു; സൈനികരും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്

കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണു;  സൈനികരും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്

മോസ്‌കോ: റഷ്യയില്‍നിന്നു സിറിയയിലേക്കു പോകുന്നതിനിടെ കാണാതായ വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. സിറിയയിലേക്കു പോവുകയായിരുന്ന 74 സൈനികരും ഒമ്പതു മാധ്യമപ്രവര്‍ത്തകരും എട്ടു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. സിറിയയിലെ പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാനായി സൈന്യം കൊണ്ടുപോയവരായിരുന്നു വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍.

സോചിയില്‍നിന്നു സിറിയയിലെ ലടാകിയയിലേക്കു പറന്നുയര്‍ന്ന വിമാനം അല്‍പസമയത്തിനുള്ളില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ ടിയു 154 ഇനത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കരിങ്കടലില്‍ വിമാനം തകര്‍ന്നതായി കണ്ടെത്തിയത്.

ക്രിസ്മസ് നിശയില്‍ സംഗീത പരിപാടി നടത്താന്‍ മേയ്മിം സൈനികതാവളത്തിലേക്കു പോവുകയായിരുന്ന സൈനിക ബാന്‍ഡ് അംഗങ്ങളാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം സൈനികരും. സിറിയയിലെ ലടാകിയക്കു സമീപമുള്ള സൈനിക താവളമാണ് മെയ്മിം. വിമാനം തകര്‍ന്നുവീണ പ്രദേശം കണ്ടെത്തിയിട്ടുണ്ടെന്നും ആരും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യതയില്ലെന്നും ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more