- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
- ‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി
- എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്കി നേതാക്കള്‍; നാളത്തെ യോഗം നിര്‍ണായകം
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെ മലയാളി പ്രേക്ഷകര്‍ക്കായി ഇതാ ഒരു അത്യുഗ്രന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷ വിരുന്ന്…. കൊച്ചിന് പോപ്പിന്സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യുകെയിലേക്ക്
- Dec 13, 2016
ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുവാനും സംഗീതത്തിന്റെയും പൊട്ടിച്ചിരികളുടെയും മായാലോകത്ത് ആര്‍ത്തുല്ലസിക്കാനും യുകെ മലയാളികള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. സിനിമാ സീരിയല്‍ താരം ദിവ്യ വിശ്വനാഥ്, സിനിമാ ടിവി മിമിക്രി കലാകാരായ പ്രശാന്ത് കാഞ്ഞിരമറ്റം, അജീഷ് കോട്ടയം, മുഹമ്മ പ്രസാദ്, ഷിജു അഞ്ചുമന, പ്രശസ്ത പിന്നണി ഗായകരായ ആന്‍ മേരി (ഐഡിയ സ്റ്റാര്‍ സിങ്ങര്‍), ഷിനോ പോള്‍ തുടങ്ങി ഏഴോളം താരങ്ങളാണ് യു കെ യുടെ മണ്ണില്‍ പറന്നിറങ്ങുന്നത്.
ഈ ഏഴു പേര്‍ക്കും യുകെയിലേക്ക് വരാനുള്ള വിസിറ്റിംഗ് വിസയും ഇതിനോടകം അടിക്കുകയും ജി എം എ കമ്മിറ്റി അവരുടെ വിസയുടെ കോപ്പി കണ്ടു ബോധ്യപ്പെട്ടിട്ടുമുണ്ട്. പല സ്റ്റേജ് ഷോകളും ആദ്യം വരുമെന്ന് പറയുകയും പിന്നീട് വിസ അടിക്കാതെ റദ്ദാക്കപ്പെട്ടിട്ടുള്ള മുന്‍കാല അനുഭവം വെച്ച് കൊണ്ടാണ് ജി എം എ അധികാരികള്‍ ഈ ഒരു ഉറപ്പു വരുത്തിയത്.
പഴയതും പുതിയതും ആയ സൂപര്‍ ഹിറ്റ് ഗാനങ്ങളും കലാഭവന്‍ മണി സമര്പ്പണമായൊരുക്കുന്ന നാടന്‍ ഗാനങ്ങളുടെ മിക്സും പുതു പുത്തന്‍ ഹാസ്യ നമ്പറുകളും കോര്‍ത്തിണക്കിയാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ പ്രേക്ഷക സമക്ഷം എത്തുന്നത്. കൊച്ചിന് പോപ്പിന്സിന്റെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ അവസാന വാരം മുതല്‍ 2017 ജനുവരി ആദ്യ വാരം വരെ യു കെ യിലെ വിവിധ സ്റ്റേജുകളില്‍ അവതരിക്കപ്പെടുന്ന മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റമാണ്.
ദിവ്യ വിശ്വനാഥ്: ഏഷ്യാനെറ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീധനം പരമ്പരയിലെ ദിവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഈ അഭിനേത്രിക്കു ഒരു ആമുഖത്തിന്റെ ആവശ്യകത തന്നെ വേണ്ടി വരില്ല. വേളാങ്കണ്ണി മാതാവ് എന്ന സീരിയല്‍ മുതല്‍ മലയാളി മനസ്സുകള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ദിവ്യ. അമ്മത്തൊട്ടില്‍, മറ്റൊരുവന് തുടങ്ങിയ സൂര്യ ടി വി മലയാളം പരമ്പരകള്‍ മാത്രമല്ല ഒട്ടനവധി തമിഴ് പരമ്പരകളിലൂടെയും മലയാളം തമിഴ് ചലച്ചിത്രങ്ങളിലൂടെയും ജനപ്രീതി നേടിയെടുക്കുവാന്‍ ദിവ്യക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച നടിക്കുള്ള ഏഷ്യാനെറ് ടെലിവിഷന്‍ അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ദിവ്യ ചന്ദ്രനിലേക്കൊരു വഴി, ഇന്ദ്രജിത്, പുലിവേഷം (തമിഴ്), ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
പ്രശാന്ത് കാഞ്ഞിരമറ്റം: സ്റ്റേജ് ഷോ പ്രേക്ഷകര്‍ക്കു പ്രത്യേക ആമുഖത്തിന്റെ ആവശ്യകത വേണ്ടാത്ത താരം. കൈരളി ടി വി യില്‍ ഒന്‍പതു വര്‍ഷക്കാലം വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്ത ‘ജഗതി ജഗതിമയം’ എന്ന പരിപാടിയുടെ അവതാരകന്. റിഥം എന്ന ചലച്ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് നിന്നിഷ്ടം എന്നിഷ്ടം 2, ഏയ്ഞ്ചല്‍ ജോണ്‍, സീനിയര്‍ മാന്‍ഡ്രേക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, നവാഗതര്‍ക്ക് സ്വാഗതം, പറയാന്‍ ബാക്കി വെച്ചത്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധേയനായ നടന്. ജഗതി ശ്രീകുമാര്‍ അപകടത്തിന് മുന്‍പ് അഭിനയിച്ച പറുദീസ അടക്കം നാല് ചിത്രങ്ങള്‍ക്ക് ജഗതിയുടെ ശബ്ദം നല്കിയിരിക്കുന്നതും പ്രശാന്താണ്. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ സജീവ സാന്നിധ്യമായ പ്രശാന്ത് മികച്ച ഒരു ഗായകനും കൂടിയാണ്.
അജീഷ് കോട്ടയം: സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലെ കോമഡി പരിപാടികളിലൂടെയും കുടിയന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ കലാകാരന്. ഏഷ്യാനെറ്റ് സിനിമാല, ഫൈവ് സ്റ്റാര്‍ തട്ടുകട, ഷാപ്പിലെ കറിയും നാവിലെ രുചിയും, ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നാടോടിക്കാറ്റ് തുടങ്ങിയ ജനപ്രിയ പ്രോഗ്രാമുകളിലൂടെയും ഓഫ് ദി പീപ്പിള്‍, അണ്ണാറക്കണ്ണനും തന്നാലായത് , പിഗ്മാന്, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ അനുകരണ കലയിലെ അനുഗ്രഹീത പ്രതിഭ. പുതു പുത്തന്‍ രസക്കാഴ്ചകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ അനീഷുമുണ്ട് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 -ല്‍.
പ്രസാദ് മുഹമ്മ: ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി മിമിക്രി രംഗത്തെ സജീവ സാന്നിധ്യം. ഹാസ്യാവതരണത്തില്‍ തനതു ശൈലി സ്വന്തമാക്കിയ അതുല്യ പ്രതിഭ. ഏഷ്യാനെറ്റ് വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന വൊഡാഫോണ്‍ കോമഡി സ്റ്റാറിലെ ടീം ബ്ളാക് ആന്‍ഡ് വൈറ്റിലുടെയും ഫ്ളവേഴ്സ് ടി വി യിലെ കോമഡി സൂപ്പര്‍ നെറ്റിലൂടെയും ജനമസ്സുകളേറ്റുവാങ്ങിയ പ്രകടനങ്ങളിലൂടെ ചിര പരിചിതനായ താരം. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് ഷോകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രിയങ്കരനായ പ്രസാദ് മുഹമ്മയുടെ സാന്നിധ്യം ഈ പരിപാടിയുടെ മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഷിജു അഞ്ചുമന: വര്‍ഷാവര്‍ഷം ഓണക്കാലങ്ങളില്‍ പുറത്തിറങ്ങുന്ന ഓണത്തിനിടക്ക് പൂട്ടുകച്ചവടം എന്ന സൂപര്‍ ഹിറ്റ് കോമഡി പാരഡി ആല്‍ബത്തിന്റെ രചയിതാവും സംവിധായകനുമായ അത്ഭുത പ്രതിഭ. കൊച്ചിന് ഗിന്നസ്, കൊച്ചിന് നവോദയ, കൊച്ചിന് പോപ്പിന്‍സ് തുടങ്ങിയ മിമിക്രി സമിതികളുടെ തിരക്കഥാകൃത്തും നടനും കൂടിയായ ഈ കലാകാരന് മികച്ച ഒരു ഗായകന് കൂടിയാണ്. നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷിജുവിലൂടെ നമുക്ക് കലാഭവന്‍ മണിയേയും അനുസ്മരിക്കാം.
ആന്‍ മേരി: ഏഷ്യാനെറ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രിയങ്കരിയായ ഈ കലാകാരി കേരളത്തിലെ പ്രശസ്ത ഗാനമേള ഗ്രൂപ്പുകളിലൂടെ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും നിരവധി തവണ പരിപാടികള്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടിക്കഴിഞ്ഞു. എല്ലാത്തരം ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ആന്‍ മേരി മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റയിലൂടെ പ്രേക്ഷക മനസ്സുകളെ ഇളക്കി മരിക്കുമെന്നതില്‍ തെല്ലും സംശയിക്കാനില്ല. പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഈ കലാകാരിയുടെ ശബ്ദ സൗകുമാര്യം യു കെ യിലെ സ്റ്റേജുകളില്‍ അലയടിക്കുക തന്നെ ചെയ്യും.
ഷിനോ പോള്‍: കേരളക്കരയിലെ സംഗീതാസ്വാദകര്‍ക്കു പ്രിയങ്കരനായ കലാകാരന്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മ്യൂസിക് ഇന്ത്യ എന്ന ബാന്‍ഡ് സംഗീത റിയാലിറ്റി ഷോയിലൂടെ ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഗായകന്. കൈരളി ടി വി യില്‍ സംപ്രേക്ഷണം ചെയ്ത സ്കൂള്‍ ബസ് എന്ന പരിപാടിയിലൂടെയും ജനം ടി വി യിലെ പിന് നിലാവ് എന്ന സംഗീത പരിപാടിയിലൂടെയും പ്രേക്ഷക ശ്രദ്ധ ഏറ്റു വാങ്ങി വേദികളില്‍ നിന്നും വേദികളിലേക്ക് ജൈത്ര യാത്ര നടത്തുന്ന ഈ കലാകാരന് യു കെ യിലെ വേദികളെയും പിടിച്ചുലക്കാനായിരിക്കും പറന്നിറങ്ങുന്നത്.
യു കെ മലയാളികള്‍ക്കായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഒരുക്കുന്ന ഈ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ -2016 വളരെ ചുരുക്കം സ്റ്റേജുകളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തും നിറയെ പരിപാടികളുമായി ഓടി നടക്കുന്ന ഈ സംഘം വ്യത്യസ്തവും ഏറെ ആസ്വാദജനകവുമായ ഒരു അടിപൊളി പരിപാടിയാണ് ഉറപ്പു നല്‍കുന്നത്ഈ. സ്റ്റേജ് ഷോ ബുക്ക് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. എബിന് ജോസുമായി ബന്ധപ്പെടാവുന്നതാണ്.
എബിന് ജോസ് – 07506926360
ടോം ശങ്കൂരിക്കല്‍
Latest News:
ആവേശമായി ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം “ഓണാവേശം 2K24”
ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 13ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽ...Associationsഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ); ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുക...
റോമി കുര്യാക്കോസ് ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ...Associationsലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക...Literatureടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു..
ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ...Associationsകൈരളി യുകെ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച
യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ...Associationsസർഗം സ്റ്റീവനേജ് 'പൊന്നോണം 2024' നാളെ; സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, യുഗ്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്...
അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം ...Associationsമാവേലി എഴുന്നുള്ളത്ത്, വടംവലി, കലാവിരുന്നുകൾ, സെലിബ്രിറ്റി അതിഥിയായി ലക്ഷ്മി നക്ഷത്രയും; ബോൾട്ടൻ മലയ...
റോമി കുര്യാക്കോസ് ബോൾട്ടൻ: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി ...Associationsമുന്നറിയിപ്പില്ലാതെയുള്ള വിമാനം റദ്ദാക്കൽ: അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചുള്ള നിവേദനം എം പിക്കും എയർ ...
റോമി കുര്യാക്കോസ് ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെട...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എക്സില്‍ കുറിച്ചു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇതോടൊപ്പം തന്നെ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കും. അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 2024ലെ 4,85,000ല്‍ നിന്നും 2025 ആകുമ്പോഴേക്കും 4,37,000 ആയി കുറയ്ക്കാനാണ് കാനഡ
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുമാണ് നായിഡുവിന്റെ ആരോപണം. ‘ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന്
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംയുക്ത സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കുഴല്‍ കിണറില്‍ വീണത്. പിന്നാലെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മഴ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടക്കുകയായിരുന്നു. മറുവശത്ത് സമാന്തരമായി മണ്ണ് നീക്കം ചെയ്ത്് കുട്ടിയെ പുറത്തെടുക്കുന്നതിന്
click on malayalam character to switch languages