1 GBP = 107.10
breaking news

പാക് ചാരന്‍ ശ്രമച്ചിത് കടല്‍ മാര്‍ഗം ഭീകരരെ ഇന്ത്യയില്‍ എത്തിക്കാന്‍; ലക്ഷ്യം മുബൈ മോഡല്‍ ആവര്‍ത്തിക്കാന്‍

പാക് ചാരന്‍ ശ്രമച്ചിത് കടല്‍ മാര്‍ഗം ഭീകരരെ ഇന്ത്യയില്‍ എത്തിക്കാന്‍; ലക്ഷ്യം മുബൈ മോഡല്‍ ആവര്‍ത്തിക്കാന്‍

ചാരവൃത്തിക്ക് പിടിയിലായ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിന്റെയും കൂട്ടാളികളെയും ലക്ഷ്യം മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം സംഘടിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ തീരത്തെ സേനാ വിന്യാസത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താനാണ് മെഹമൂദ് അക്തര്‍ കൂടുതലായും ശ്രമിച്ചിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ചോര്‍ത്താന്‍ ശ്രമം നടന്നത്.

പാകിസ്ഥാനില്‍നിന്നുള്ള ഭീകരരെ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഭാഗമായിട്ടാകണം പടിഞ്ഞാറന്‍ തീരത്തെ സേനാ വിന്യാസത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ മെഹമൂദ് അക്തര്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സര്‍ ക്രീക്, കച്ച് മേഖലകളിലെ സൈനികവിന്യാസം സംബന്ധിച്ച വിവരങ്ങള്‍ മൗലാന റംസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരാണ് അക്തറിന് വിവരം ചോര്‍ത്തി നല്‍കിയത്. ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്നാണ് ജോലിക്ക് പണം നല്‍കിയത്. ഇവരെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

അക്തര്‍ കുറ്റം സമ്മതിച്ചതായും ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ചില മേലുദ്യോഗസ്ഥരുടെ പേരുകള്‍ അക്തര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കാണ് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് പറയുന്നു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more