1 GBP = 107.33
breaking news

വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ രാജിവെച്ചു

വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ രാജിവെച്ചു

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. ജയരാജന്‍ പാര്‍ട്ടിയ്ക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. രാജിവെച്ചേ മതിയാകു എന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലപാടെടുത്തതായാണ് സൂചന.

തുടര്‍ന്ന് തനിക്ക് തെറ്റുപറ്റിയതായി യോഗത്തില്‍ ജയരാജന്‍ സമ്മതിക്കുകയും മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം യോഗത്തെ അറിയിക്കുകയുമായിരുന്നു.

ഇ.പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായകായിക വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇന്നു നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിയമന വിവാദം മാത്രമാണ് ചര്‍ച്ചയായത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more