1 GBP = 114.00
breaking news

ലെസ്റ്ററിൽ ജയചന്ദ്രസ്മൃതി ഉണർത്തി “സംഗീതസന്ധ്യ 2025”  മെയ്  25 ന് ;   ലൈവ് ഓർക്കസ്ട്രയിൽ  യുകെയിലെ പ്രമുഖ സംഗീത കലാകാരന്മാർ  പങ്കെടുക്കുന്നു.

ലെസ്റ്ററിൽ ജയചന്ദ്രസ്മൃതി ഉണർത്തി “സംഗീതസന്ധ്യ 2025”  മെയ്  25 ന് ;   ലൈവ് ഓർക്കസ്ട്രയിൽ  യുകെയിലെ പ്രമുഖ സംഗീത കലാകാരന്മാർ  പങ്കെടുക്കുന്നു.

ലെസ്റ്റർ : ലെസ്റ്ററിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ലെസ്റ്റർ സംഗീത സദസ്സും ലണ്ടൻ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം  ” സംഗീതസന്ധ്യ 2025 ” മെയ് 25 ന് വൈകുന്നേരം 3 മണിമുതൽ ലെസ്റ്ററിലെ ബ്രൗൺസ്റ്റോണിലെ വെസ്റ്റ് സോഷ്യൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയിൽ യുകെയിലെ  സംഗീത രംഗത്ത് പ്രമുഖർ പങ്കെടുക്കുന്നു. ഗായകരായ അനീഷ് ജോൺ, ജിബി ഗോപാലൻ, ദിലീപ്, ബാബു, ആദിൽ ബഷീർ എന്നിവർ പ്രസിദ്ധ ഗായകൻ പി ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിക്കും. 

റിനു ( കീബോർഡ് ), വിഷ്ണുരാജ് ( വയലിൻ), ആദിൽ ബഷീർ ( ഹാർമോണിയം ), സാബു  ജോസ് (ഗിറ്റാർ ), ജോർജ്ജ് തോമസ് ( തബല ), പ്രഫുൽ ജോർജ്ജ് ( ഡ്രം) എന്നിവർ വേദിയിൽ അണിനിരക്കും. 

പരിപാടിയിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ സാബു ജോസ് ( 07809211405 ), റജി നന്തികാട്ട് ( 07852437505 ) എന്നിവരെ 
ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more