1 GBP = 112.36
breaking news

ലിവർപൂൾ ടൈഗേഴ്സ് സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഫെെസ് മുഹമ്മദ്, സുനീഷ് കെ, ജിതിൻ മാത്യു, ആൻജോ സെബാസ്റ്റ്യൻ, അമൽ ടോമി, ട്വിങ്കിൾ ജോർജ് എന്നിവർ ജേതാക്കൾ…

ലിവർപൂൾ ടൈഗേഴ്സ് സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഫെെസ് മുഹമ്മദ്, സുനീഷ് കെ, ജിതിൻ മാത്യു, ആൻജോ സെബാസ്റ്റ്യൻ, അമൽ ടോമി, ട്വിങ്കിൾ ജോർജ് എന്നിവർ ജേതാക്കൾ…

യു കെ യിലെ ആദ്യകാല  വടംവലി ടീം ആയ ലിവർപൂൾ ടൈഗേഴ്സ് സംഘടിപ്പിച്ച കൈക്കരുത്തിന്റെ മാമാങ്കമായ ദേശീയ പഞ്ചഗുസ്തിമത്സരം 2025 മാർച്ച്‌ ഒന്നാം തീയതി ലിവർപൂളിൽവച്ചു നടത്തപ്പെട്ടു. മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും കാണികളുടെ സാന്നിധ്യംകൊണ്ടും വൻവിജയമായി മാറിയ പ്രസ്തുത കായികമേളയിൽ  5 വിഭാഗങ്ങളിലായി നൂറോളംപേർ തങ്ങളുടെ കൈക്കരുത്ത് തെളിയിച്ചു.

മിഡിൽ വെയിറ്റ്(55kg -65kg), ലൈറ്റ് മിഡിൽ വെയിറ്റ് (65kg -75kg), ലൈറ്റ് ഹെവി വെയിറ്റ് (75kg -85kg), ഹെവി വെയിറ്റ് (85kg -95kg), സൂപ്പർ ഹെവി വെയിറ്റ് (95kg ക്ക് മുകളിൽ ) എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. കൈക്കരുത്തും മനക്കരുത്തും സമ്മേളിച്ച വേദിയിൽ സ്ത്രീകളുടെ വാശിയേറിയ മത്സരം കൂടുതൽ മിഴിവേകി.

 ലിവർപൂൾ ടൈഗേഴ്‌സ് വടം വലി ടീം മാനേജർ ശ്രീ ഹരികുമാർ ഗോപാലൻറെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗം യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്  ഷാജി തോമസ് വരാകുടി ഭദ്രദീപം തെളിയിച്ചു. യുക്മ ദേശീയ ട്രെഷറർ  ഷീജോ വർഗീസ്, ലിവർപൂൾ ടൈഗേഴ്‌സ് വടം വലി പുരുഷ -വനിതാ ടീം അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ഹൈൽഷാംൽ  നിന്നും തോമസ് ജോസഫ് ലിവർപൂളിൽ നിന്നുള്ള   സണ്ണി സെബാസ്റ്റ്യൻ എന്നിവരായിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചത്.

 കാറ്റഗറി -1 മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫൈസ് മുഹമ്മദ് (ലിവർപൂൾ) രണ്ടാം സ്ഥാനം ജെറാൾഡ് സാബു (ലിവർപൂൾ) എന്നിവർ കരസ്ഥമാക്കി. ഫൈസ് മുഹമ്മദ്  ഇന്ത്യയിൽ നാഷണൽ ലെവലിൽ  പഞ്ചഗുസ്‌തി മത്സരങ്ങളിൽ പങ്കെടുത്തിരുന്ന വ്യക്തിയാണ്.  

കാറ്റഗറി -2  ലൈറ്റ് മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സുനീഷ് കെ  (പ്രെസ്റ്റൺ )രണ്ടാം സ്ഥാനം ലിജോ ജോസ്  (ഷെഫീൽഡ് )എന്നിവർ കരസ്ഥമാക്കി. 

കാറ്റഗറി- 3  ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിതിൻ മാത്യു (ല്യൂട്ടണ്‍)  രണ്ടാം സ്ഥാനം ജിൻസൺ  എന്നിവർ കരസ്ഥമാക്കി. 

കാറ്റഗറി -4 ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ആൻജോ സെബാസ്റ്റ്യൻ (ബ്രിസ്റ്റോൾ )  രണ്ടാം സ്ഥാനം മാത്യു ജോൺ (ല്യൂട്ടണ്‍) എന്നിവർ നേടി.

കാറ്റഗറി -5 സൂപ്പർ  ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം അമൽ ടോമി(വോർസെസ്റ്റർ – ടീം തെമ്മാടി വടം വലി )  രണ്ടാം സ്ഥാനംസിജോ ജോസഫ് (റെഡ്‌ഡിങ് )  എന്നിവർ കരസ്ഥമാക്കി. 

സ്ത്രീകളുടെ വിഭാഗത്തിൽ ട്വിങ്കിൾ ജോർജ് (ല്യൂട്ടണ്‍) ഒന്നാം സ്ഥാനവും ലൂസി (ലിവർപൂൾ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ലുട്ടണിൽ നിന്നുള്ള  ജിതിൻ മാത്യുആണ് ചാമ്പ്യന്മാരുടെ ചാമ്പ്യനായി ഓവർഓൾ ചാംപ്യൻഷിപ് നേടിയത്. കാറ്റഗറി 3  ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലുട്ടണിൽ നിന്നുള്ള  ജിതിൻ മാത്യു കേരളത്തിന് വേണ്ടി 2011 മുതൽ മത്സരിച്ചിട്ടുള്ള വ്യക്തിയാണ്. കൂടാതെ ദേശീയ മത്സരങ്ങളിൽ കേരളത്തിന് വേണ്ടി നിരവധി മെഡലുകൾ ജിതിൻ സ്വന്തമാക്കിയിട്ടുണ്ട്. ലൂട്ടണെ പ്രതിനിധാനം ചെയ്ത ഒരു കുടുംബത്തിലെ മൂന്ന് പേർ കൈക്കരുത്തിലൂടെ സമ്മാനങ്ങൾ വാരിക്കൂട്ടിയെന്നത് ശ്രദ്ധേയമായിരുന്നു. 

സ്ത്രീകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ട്വിങ്കിൾ ജോർജ്, കാറ്റഗറി- 3  ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിതിൻ മാത്യുവിന്റെ ഭാര്യയാണ്. കാറ്റഗറി -4 ഹെവി വെയിറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാത്യു ജോൺ, ജിതിൻ മാത്യുവിന്റെ അച്ഛനുമാണ്. 

വൈകിട്ട് നടന്ന സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള മെഡലും ട്രോഫിയും ക്യാഷ് പ്രൈസും  വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കുമുള്ള മെഡലുകളും നൽകി. വൈകിട്ട് 7  മണിയോട് കൂടി മത്സരങ്ങൾ അവസാനിച്ചു.

വരുംവർഷങ്ങളിൽ കൂടുതൽ  മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ലിവർപൂൾ ടൈഗേഴ്സ് വടംവലി ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തുകയും ചെയ്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more