ഇപ്സ്വിച്ചിൽ കേരളാപ്പിറവി-ദീപാവലി ആഘോഷങ്ങൾ വർണ്ണാഭമായി; നവ്യാനുഭവമുയർത്തി കേക്ക് മിക്സിംഗും.
Nov 09, 2024
അപ്പച്ചൻ കണ്ണഞ്ചിറ
ഇപ്സ്വിച്ച്: കേരളാ കൾച്ചറൽ അസോസിയേഷന്റെയും (കെസിഎ) കെ സി എസ് എസിന്റെയും നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരളാപ്പിറവിയും ദീപാവലിയും ഗംഭീരമായ ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളി സമൂഹം. പ്രവാസി ജീവിതത്തിൽ നാടിന്റെ നൻമകളെ ചേർത്ത് പിടിക്കുന്നതും, ഗൃഹാതുര സ്മരണകളുണർത്തുന്നതുമായി കെസിഎയുടെ കേരളപ്പിറവി ആഘോഷങ്ങൾ.
സെന്റ് അഗസ്റ്റിൻസ് ഹാളിൽ വേദിയൊരുങ്ങിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കുചേർന്നു. ചടങ്ങിൽ വി. സിദ്ദിഖ് കേരളാപ്പിറവി സന്ദേശം നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി.
വർണശബളമായ ആകാശദീപകാഴ്ച്ചകളുടെ അകമ്പടിയോടെ ആണ് ദീപാവലി ആഘോഷങ്ങൾ അരങ്ങേറിയത്. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫയർ വർക്ക്സ് ആകാശത്ത് വർണ്ണവിസ്മയം വിരിയിച്ചു.
നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഡിസേർട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളുമടങ്ങിയളടങ്ങിയ ‘ഡിന്നർ’ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി.
കെസിഎ ക്രിസ്മസ് ആഘോഷത്തിൽ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്സിംഗ് പ്രദർശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയർത്തുകയും പുത്തൻ അനുഭവം ആകുകയും ചെയ്തു. സ്റ്റാർ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്സിംഗിൽ നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയിൽ ആവേശമുയർത്തി.
ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ കേരളപ്പിറവി – ദീപാവലി ആഘോഷങ്ങൾ വേദിയൊരുക്കിയത്. മോർട്ട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സായ സ്റ്റെർലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്. കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡണ്ട് ഡെറിക്, സെക്രട്ടറി ജിജു ജോർജ്, കോർഡിനേറ്റർ വിത്സൻ,ട്രഷറർ നജിം , പിആർഓ സാം ജോൺ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages