1 GBP = 106.80
breaking news

കോഹ്‍ലി മാത്രമല്ല, ആറ് താരങ്ങളെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ്; റിപ്പോർട്ട്

കോഹ്‍ലി മാത്രമല്ല, ആറ് താരങ്ങളെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ്; റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായി വിരാട് കോഹ്‍ലി ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, പേസർ മുഹമ്മദ് സിറാജ്, മധ്യനിര താരങ്ങളായ ​ഗ്ലെൻ മാക്സ്‍വെൽ, രജത് പാ‍ട്ടിദാർ എന്നിവർക്കൊപ്പം അൺക്യാപ്ഡ് താരമായി യാഷ് ദയാലിനെയും നിലനിർത്താൻ ബെം​ഗളൂരു മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

ഐപിഎല്ലിന്റെ തുടക്കം മുതൽ വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടി കോഹ്‍ലി ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിജയിയായിരുന്നു. കഴിഞ്ഞ സീസണിൽ അത്രമേൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും പേസും ബൗൺസും നിലനിർത്താൻ കഴിയുന്നതാണ് സിറാജിന് ​ഗുണം ചെയ്യുന്നത്.

ട്വന്റി 20 ലീ​ഗുകളിൽ സ്ഥിര സാന്നിധ്യമായ ഫാഫ് ഡു പ്ലെസിസ് റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് തുടരണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ഡു പ്ലെസി നയിച്ച സെന്റ് ലൂസിയ കിങ്സ് കരീബിയൻ പ്രീമിയർ ലീ​ഗിൽ ചാംപ്യന്മാരായത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഒഴിവാക്കിയാൽ ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ കഴിവിലും റോയൽ ചലഞ്ചേഴ്സിന് വിശ്വാസമുണ്ട്.

സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുന്നതാണ് രജത് പാട്ടിദാറിന്റെ സാന്നിധ്യം റോയൽ ചലഞ്ചേഴ്സ് ആ​ഗ്രഹിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ മികവാണ് യാഷ് ദയാലിനെ ഇന്ത്യൻ ദേശീയ ടീമിലെത്തിച്ചത്. എന്നാൽ ഇന്ത്യൻ ടീമിൽ അരങ്ങേറാൻ ദയാലിന് കഴിഞ്ഞില്ല. അതിനാൽ അൺക്യാപ്ഡ് താരമായി ദയാലിനെ റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more